ചിറകുകളും കൂര്‍ത്ത കൊക്കുമൊക്കെയായി ഒറ്റനോട്ടത്തില്‍ ഒരു കറുമ്പന്‍ കാക്ക. എന്നാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആ കാഴ്ച മാറുന്നു. മുന്‍കാലുകള്‍ ഊന്നി, വിരിഞ്ഞുനില്‍ക്കുന്ന ഗൊറില്ലയാണോ അത്? അതെ, സോഷ്യല്‍ മീഡിയയെ ആകെ കുഴപ്പിക്കുകയാണ് ഈ വീഡിയോ. 

ജപ്പാനിലെ നഗോയ എന്ന സ്ഥലത്ത് വച്ച് കെയ്ത്താരോ സിംപ്‌സണ്‍ എന്ന ഒരാളാണ് 'വിചിത്രമായ പക്ഷി'യുടെ വീഡിയോ എടുത്തതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തായി, മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറലാവുകയായിരുന്നു. 

'ഗൊറില്ലക്കാക്ക'യെന്നാണ് തല്‍ക്കാലം ഈ പക്ഷിയെ സോഷ്യല്‍ മീഡിയ വിളിക്കുന്നത്. എന്നാല്‍ ഇത് വെറും സാധാരണ പക്ഷിയാണെന്നും, ചില പ്രത്യേക സമയങ്ങളില്‍ ചിറകുകളും ശരീരവും പ്രത്യേകരീതിയിലേക്ക് വച്ച് നില്‍ക്കുന്നത് കൊണ്ടാണ് കാഴ്ചയക്ക് മറ്റൊരു രൂപമായി തോന്നുന്നതെന്നുമുള്ള വാദവുമായി വിദഗ്ധരും രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്. 

വീഡിയോ കാണാം...