സോഷ്യല്‍ മീഡിയയില്‍ പലവട്ടം 'ഫേമസ്' ആയതാണ് സാഡിയെന്ന സുന്ദരി. ഇന്‍സ്റ്റഗ്രാമില്‍ എണ്‍പതിനായിരത്തിലധികം ഫോളോവേഴ്‌സുള്ള ഈ പെണ്‍പട്ടിയുടെ പുതിയൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

തന്റെ പ്രിയപ്പെട്ട പാവയായ 'പപ്പി'യെ സാഡി കൊഞ്ചുന്നതാണ് പുതിയ വീഡിയോ. സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ 'ഹ്യൂമര്‍ ആന്റ് ആനിമല്‍സ്' എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആദ്യമായി പുറത്തുവന്നത്. ഇതിനോടകം പത്ത് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. 27,000 പേരോളം വീഡിയോ റീട്വീറ്റ് ചെയ്തു.

കുഞ്ഞുവീഡിയോ ആണെങ്കിലും അതില്‍ സാഡി, തന്റെ പപ്പിക്കുഞ്ഞിനോട് കാണിക്കുന്ന സ്‌നേഹവും അടുപ്പവും ഹൃദയം തൊടുന്നതാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. സാഡിയെ സംബന്ധിച്ച് പപ്പിക്ക് ജീവനുള്ളത് പോലെയാണ്. അതൊരു പാവയാണെന്നോ, അതിന് മിണ്ടാനോ ചിരിക്കാനോ കളിക്കാനോ കഴിവില്ലെന്നോ ഉള്ള ബോധം സാഡിക്കില്ല. 

ഓമനത്തത്തോടെ അതിനെ മുകളിലേക്കെറിഞ്ഞ് പിടിച്ചും, കെട്ടിപ്പുണര്‍ന്നും ഗംഭീര കളിയിലാണ് സാഡി. ഈ വീഡിയോ കണ്ടതോടെ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളുടെ വീഡിയോയുമായി നിരവധി പേര്‍ ട്വിറ്ററിലെത്തുകയും ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം...