വിവാഹ വേദിയിൽ മടിയിൽ ലാപ്ടോപ്പുമായി ഇരുന്ന് ജോലിചെയ്യുന്ന വരനെ കണ്ട് വധുവും ബന്ധുക്കളുമൊക്കെ ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

വിവാഹവേദിയിൽ വച്ച് നടക്കുന്ന രസകരമായ പല സംഭവങ്ങളും സൈബര്‍ ലോകത്ത് വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഈ കൊവിഡ് കാലത്ത് വീട്ടിൽ തന്നെ ഇരുന്ന് ജോലി ചെയ്യുകയാണ് ഭൂരിഭാഗവും. 

അതുകൊണ്ടു തന്നെ വിവാഹ വേദി പോലും തൊഴിലിടമായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. വരനായി ഇരിക്കുമ്പോഴും ലാപ്ടോപ്പില്‍ വര്‍ക്ക് ചെയ്യുന്ന യുവാവിനെയാണ് ഇവിടെയൊരു വീഡിയോയില്‍ കാണുന്നത്. 

വിവാഹ വേദിയിൽ മടിയിൽ ലാപ്ടോപ്പുമായി ഇരുന്ന് ജോലിചെയ്യുന്ന വരനെ കണ്ട് വധുവും ബന്ധുക്കളുമൊക്കെ ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളും എത്തി.

View post on Instagram

Also Read: വരന്‍റെ സുഹൃത്തുക്കള്‍ നല്‍കിയ 'സമ്മാനം' വലിച്ചെറിയുന്ന വധു; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona