വണ്ടി നിന്നതോടെ സഹോദരങ്ങളെ തനിക്കൊപ്പം ചേർത്ത് അവിടെ നിന്ന് കെട്ടിടത്തിന്‍റെ അകത്തേയ്ക്ക് മാറ്റുന്നതും വീഡിയോയില്‍ കാണാം.

കുട്ടികളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇവിടെയിതാ സഹോദരങ്ങൾ തമ്മിലുള്ള നിഷ്കളങ്കമായ സ്നേഹം പ്രകടമാകുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുമ്പിലൂടെ വരുന്ന വാഹനത്തെ പേടിച്ച് രണ്ട് സഹോദരങ്ങളെ കരുതലോടെ ചേർത്തുനിർത്തുന്ന കുഞ്ഞു സഹോദരിയാണ് വീഡിയോയിലെ താരം. 

'Yoda4ever' എന്ന ട്വിറ്റർ പേജിലൂടെയാണ് 25 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പ്രചരിക്കുന്നത്. ഒരു കൺസ്ട്രക്ഷൻ സൈറ്റിനു സമാനമായ പരിസരത്താണ് മൂന്ന് കുട്ടികളും നിൽക്കുന്നത്. ഇതിനിടെ സാധനങ്ങളുമായി ഒരു വാഹനം എതിരെ നിന്ന് വരുന്നു. ഇതു കണ്ടയുടൻ സഹോദരി കൈകൾ രണ്ടും ഇരുവശത്തേക്കd നീട്ടി സി​ഗ്നൽ കാണിച്ച് വണ്ടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. വണ്ടി നിന്നതോടെ സഹോദരങ്ങളെ തനിക്കൊപ്പം ചേർത്ത് അവിടെ നിന്ന് കെട്ടിടത്തിന്‍റെ അകത്തേയ്ക്ക് മാറ്റുന്നതും വീഡിയോയില്‍ കാണാം.

മൂന്ന് കുട്ടികളും കെട്ടിടത്തിന് ഉള്ളിലേയ്ക്ക് പോകുന്നതോടെ വണ്ടി കടന്നുപോകുന്നതും വീഡിയോയിലുണ്ട്. കൊച്ചു പെൺകുട്ടി അവളുടെ ചേച്ചി എന്ന ഉത്തരവാദിത്തം ​ഗൗരവത്തോടെ ചെയ്യുന്നു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ വൈറലാകുന്നത്. ഡിസംബര്‍ 14- ന് പങ്കുവച്ച ഈ വീഡിയോ ഇതിനോടകം മൂന്ന് ലക്ഷത്തോളം പേരാണ് കണ്ടത്. മുപ്പതിനായിരത്തിൽപരം പേർ വീഡിയോ ലൈക്കും ചെയ്തിട്ടുണ്ട്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളും ചെയ്തു. ക്യൂട്ട് വീഡിയോ എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.

Scroll to load tweet…

Also Read: 'കുറച്ച് പണം തരാമോ'; എട്ടുവയസുകാരി സാന്താക്ലോസിന് എഴുതിയ ഹൃദയഭേദകമായ കത്ത്