ഒരു പോണ്‍ താരമെന്നതിന് അപ്പുറം മികച്ച വ്യക്തിത്വത്തിന് ഉടമയെന്ന പരിവേഷം കൂടിയുള്ള നടിയാണ് സണ്ണി ലിയോണ്‍. ശരീത്തെ വിപണനത്തിനുള്ള ഉപാധിയാക്കി മാറ്റുമ്പോഴും വ്യക്തിജീവിതത്തില്‍ തന്റേതായ മൂല്യങ്ങള്‍ സൂക്ഷിക്കാന്‍ ഇവര്‍ ശ്രമിക്കാറുണ്ട് എന്നത് തന്നെയാണ് ഇതിന് കാരണം. 

2017ല്‍ 21 മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തതോടെയാണ് സണ്ണി ലിയോണിനോടുള്ള ആദരവ് ആരാധകര്‍ പരസ്യമാക്കിത്തുടങ്ങിയത്. ദത്തുപുത്രിയെ സമൂഹത്തിനും മീഡിയയ്ക്കും മുന്നില്‍ അവതരിപ്പിക്കാനും അഭിമാനത്തോടെ അവളെ ചേര്‍ത്തുനിര്‍ത്താനും ഇവര്‍ ഒരിക്കലും മടി കാണിച്ചില്ല. 

2018ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടകളായ ആണ്‍കുഞ്ഞുങ്ങളെക്കൂടി സ്വന്തമാക്കിയതോടെ സണ്ണി ലിയോണ്‍- ഡാനിയല്‍ വെബര്‍ ദമ്പതികള്‍ വീണ്ടും ശ്രദ്ധാകേന്ദ്രങ്ങളായി. ഇതിനിടെ ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സണ്ണി പങ്കാളിയായി. 

കരിയര്‍ മികച്ച നിലയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിലും സമൂഹത്തിനോടുള്ള ബാധ്യത മറന്നുകളയാതെ, അതിന് വേണ്ടിയും സമയം കണ്ടെത്തുന്ന സണ്ണിക്ക്, പോണ്‍ ആസ്വാദകര്‍ക്ക് പുറമെയും ആരാധകരുണ്ടായി. വലിയൊരു വിഭാഗം സ്ത്രീകളും ഇതിലുള്‍പ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. 

ഏത് തിരക്കുകള്‍ക്കിടയിലും മക്കളായ നിഷ, ആഷര്‍, നോഹ് എന്നിവരുടെ കാര്യങ്ങള്‍ സണ്ണി തന്നെയാണ് നോക്കുന്നത്. ഒരു ആയ മാത്രമാണ് ഇവര്‍ക്ക് സഹായത്തിനുള്ളത്. കഴിവതും മക്കളെ സ്‌കൂളില്‍ കൊണ്ടുവിടാനും തിരിച്ചുകൊണ്ടുപോകാനുമെല്ലാം സണ്ണിയും എത്തും. പോകുന്നിടത്തെല്ലാം മക്കളേയും കൊണ്ടുപോകാന്‍ ശ്രമിക്കും. ഭര്‍ത്താവ് ഡാനിയലും സണ്ണിക്ക് പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ടാകും. 

മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള സണ്ണിയുടെ നിരവധി ചിത്രങ്ങള്‍ പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടാറുണ്ട്. എങ്ങനെ നല്ലൊരു അമ്മയാകാമെന്നത് സണ്ണിയെ നോക്കി പഠിക്കാമെന്ന് അഭിപ്രായപ്പെടുന്നവര്‍ പോലും നിരവധിയാണ്. 

അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്‌കൂളിലേക്ക് മക്കളെ കാറില്‍ കൊണ്ടുവന്ന്, അവിടെ വച്ച് അവരോട് പാട്ട് പാടി, കളിച്ചുനില്‍ക്കുന്ന സണ്ണിയാണ് വീഡിയോയിലുള്ളത്. അവിടെ പരിസരത്തുണ്ടായിരുന്ന ആരോ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് വീഡിയോ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ ആദ്യം പുറത്തായത്. പിന്നീട് വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. 

വീഡിയോ കാണാം...

 
 
 
 
 
 
 
 
 
 
 
 
 

#sunnyleone in this video playing with kids is just too adorable 🤩😘 #sunnyleone #video #paparazzi #manavmanglani

A post shared by Manav Manglani (@manav.manglani) on Aug 31, 2019 at 12:23am PDT