കുഞ്ഞുങ്ങളുടെ കളിയും ചിരിയും കൊച്ചുകൊച്ചു സംസാരങ്ങളുമെല്ലാം എപ്പോഴും നമുക്ക് സന്തോഷം പകരുന്നതാണ്. നിഷ്‌കളങ്കമായ അവരുടെ ഇടപെടലുകളിലും സാന്നിധ്യത്തിലും നമ്മുടെ ദുഖങ്ങളും ആധികളുമെല്ലാം ഒലിച്ചുപോകുമെന്നത് തീര്‍ച്ച. 

അത്തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്‍സ്റ്റഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗ്രേ മീക്കര്‍ എന്ന കുഞ്ഞ് ഇന്‍സ്റ്റ താരത്തിന്റേതാണ് ഈ വീഡിയോ. 

എന്ത് ഭക്ഷണം നല്‍കിയാലും ചിരിച്ചുകൊണ്ട് ഒരൊറ്റ മറുപടിയാണ്. ഹൃദയം അലിഞ്ഞുപോകും ഈ മറുപടിയില്‍. ഷേക്കോ, കേക്കോ, കുക്കീസോ അങ്ങനെ എന്തുമാകട്ടെ സാധനം കയ്യില്‍ കിട്ടിയാല്‍ ഉടനെ വരും 'താങ്ക്യൂ മാമാ'. 

ഹൃദയം തൊടുന്ന ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ മാത്രം കണ്ടത് മൂന്ന് ലക്ഷത്തിലധികം പേരാണ്. രണ്ടുവയസുകാരനായ ഗ്രേ മീക്കര്‍ക്ക് ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് ഇന്‍സ്റ്റയില്‍. ഗ്രേയടെ മറ്റ് ചില വീഡിയോകളും നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ജൂണ്‍ 1നാണ് ഗ്രേയുടെ വീട്ടുകാര്‍ അവന് വേണ്ടി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം ആരാധകരെയുണ്ടാക്കാനായെങ്കില്‍ അത് ചെറിയ കാര്യമല്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുയരുന്ന അഭിപ്രായം.

 

Also Read:- 'ഇതാ ഒരു കുട്ടിക്കുറുമ്പന്‍ ഷെഫ്'; ബോറടിച്ചാല്‍ അമ്മയുടെ ഒക്കത്തിരുന്നാവും പാചകം; വെെറലായി വീഡിയോ...