ബോളിവുഡ് സുന്ദരികളില്‍ തന്നെ, ഏറ്റവുമധികം സാരി കളക്ഷന്‍ ഉള്ളതും വിദ്യ ബാലനായിരിക്കും. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് വിദ്യ ബാലന്‍. ട്രഡീഷനൽ വസ്ത്രങ്ങളിൽ കംഫര്‍ട്ടബിള്‍ ആകുന്ന താരത്തിന്‍റെ ഇഷ്ട വസ്ത്രം സാരിയാണ്. സ്റ്റേജ് ഷോകളായാലും പൊതു പരിപാടികളായാലും വിദ്യയെ സാരിയിലാണ് എപ്പോഴും കാണുന്നത്. 

ബോളിവുഡ് സുന്ദരികളില്‍ തന്നെ, ഏറ്റവുമധികം സാരി കളക്ഷന്‍ ഉള്ളതും വിദ്യ ബാലനായിരിക്കും. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗ്രീന്‍ നിറത്തിലുള്ള സാരിയിലാണ് വിദ്യ ഇത്തവണ തിളങ്ങുന്നത്. 

View post on Instagram

ഗ്രീനില്‍ വൈറ്റ് ബ്ലോക്സാണ് സാരിയെ മനോഹരമാക്കുന്നത്. വിദ്യ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 15,500 രൂപയാണ് ഇതിന്‍റെ വില. 

Also Read: പതിനഞ്ച് ലക്ഷത്തിന്‍റെ വസ്ത്രത്തില്‍ തിളങ്ങി സാറ അലി ഖാന്‍; ചിത്രങ്ങള്‍ വൈറല്‍...