ട്രഡീഷനൽ വസ്ത്രങ്ങളിൽ കംഫര്‍ട്ടബിള്‍ ആകുന്ന ബോളിവുഡ് താരമാണ് വിദ്യാബാലന്‍. സാരിയാണ് വിദ്യയുടെ ഇഷ്ട വസ്ത്രം. 

ട്രഡീഷനൽ വസ്ത്രങ്ങളിൽ കംഫര്‍ട്ടബിള്‍ ആകുന്ന ബോളിവുഡ് താരമാണ് വിദ്യാബാലന്‍. സാരിയാണ് വിദ്യയുടെ ഇഷ്ട വസ്ത്രം. എന്നാല്‍ ഇത്തവണ അനാര്‍ക്കലി ധരിച്ച വിദ്യയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

ബർഗണ്ടിയും കറുപ്പും നിറങ്ങൾ ഇഴചേർന്ന അനാർക്കലിയില്‍ അതീവ സുന്ദരിയായിരുന്നു വിദ്യ ബാലന്‍. എബ്രോയഡ്രി നിറഞ്ഞ ഗോൾഡൻ വെയിസ്റ്റ്കോട്ട് അനാർക്കലിയെ കൂടുതല്‍ മനോഹരമാക്കി. 

View post on Instagram

ഗോൾഡൻ ബോർഡറുള്ള കറുപ്പ് നെറ്റ് ദുപ്പട്ടയാണ് വിദ്യ ഒപ്പം അണിഞ്ഞത്. റിതു കുമാർ ആണ് ഈ അനാർക്കലി ഡിസൈൻ ചെയ്തത്. ട്രഡീഷനൽ ആക്സസറീസ് തന്നെയാണ് താരം ഇതിനൊടൊപ്പം ധരിച്ചത്. ഹൈ പോണി ടെയ്‌ൽ ഹെയർ സ്റ്റൈലും കൂടിയായപ്പോള്‍ വിദ്യയുടെ ലുക്ക് തന്നെ മാറി. 

View post on Instagram
View post on Instagram