Asianet News MalayalamAsianet News Malayalam

‌71 ചിത്രങ്ങളിലൂടെ ഒരാണിന്റെ തകർന്നടിഞ്ഞ ജീവിതം ഒരു സിനിമ പോലെ തുറന്ന് കാട്ടി ‌അരുൺരാജ് ; ചിത്രങ്ങൾ കാണാം

പെൺ ചതിയാൽ ഒടുങ്ങുന്ന പുരുഷന്മാരുടെ വാർത്തകൾ ശ്രദ്ധയിൽ പെട്ടതോടുകൂടിയാണ് തന്റെ ചിത്രങ്ങളിലൂടെ അത് ലോകം കാണണമെന്ന് അരുൺ തീരുമാനിച്ചത്. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ പക്വതയോടെ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് പലപ്പോഴും ‌പ്രേക്ഷകരുടെ കണ്ണു നിറയിച്ചിട്ടുള്ള ആളാണ് അരുൺ. 
 

viral concept photography about arun raj
Author
First Published Mar 20, 2024, 3:40 PM IST

പെണ്ണിന്റെ കരച്ചിൽ വിധിയായി തീർത്തു, ഉയരുന്ന ചൂണ്ടുവിരലുകൾ സത്യത്തെ വെറും കാഴ്ച വസ്തുവാക്കി നീതിയെ ബലി നൽകിയപ്പോൾ പൊലിഞ്ഞ വീണ ഒരാണിന്റെ കഥയെ സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടിയിരിക്കുവാണ് കൺസെപ്റ്റ് ഫോട്ടോഗ്രഫിയിൽ ശ്രദ്ധേയനായ അരുൺരാജ്. 

സ്ത്രീ പക്ഷ കൺസെപ്റ്റുമായി ഫോട്ടോഗ്രാഫി തുടങ്ങിയ അരുൺ ഇതാദ്യമായാണ് ഒരു പുരുഷ കൺസെപ്റ്റുമായി സമൂഹ മാധ്യമങ്ങളിലേക്ക് എത്തുന്നത്. ഒരു പെണ്ണാൽ നശിച്ച ജീവിതത്തിനും, മറ്റൊരു പെണ്ണാൽ ഇല്ലാതായ സ്വപ്നങ്ങൾക്കും നടുവിൽ ജീവിതം മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്ന ഒരാണിന്റെ കഥയാണ് അരുൺ തന്റെ നൂലിൽ കോർത്ത ചിത്രങ്ങളിലൂടെ സമൂഹത്തിന്റെ മുൻപിലേക്ക് തുറന്നു കാട്ടുന്നത്. 

സമൂഹത്തിൽ അരുൺ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ ഇതിന് മുൻപും സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം ആയിട്ടുണ്ട്. ആണിന്റെ ലോകമെന്ന് വഴിത്തിപാടുന്ന ഈ ലോകത്തിൽ ചവിട്ടിമെതിക്കപ്പടുന്ന ആണിന്റെ സങ്കടകരമായ അവസ്ഥയും, അതിലൂടെ അയാൾ അടിയറവ് വെക്കേണ്ടി വന്ന അയാളുടെ മാനത്തെയും അരുണിന്റെ ചിത്രങ്ങൾ വളരെ വ്യക്തമായി നമ്മളിലേക്ക് എത്തിച്ച് തരുന്നു.

ആണായി പിറന്നതിന്റെ പേരിൽ ചിന്നി ചിതറിയ സ്വപ്നങ്ങൾക്ക് കുട്ടാവാൻ അവന്റെ പ്രണയത്തിന് കഴിയാതെ പോയതും, അവനെ ഒരുപാട് സ്നേഹിച്ചു ഒടുവിൽ അവനോടുള്ള സ്നേഹത്തിൽ മരണത്തിന് ശേഷവും അവനെ സ്വപ്നം കണ്ട് അവന്റെ വിധവയായി ജീവിക്കുന്ന അവനെ ജീവനു തുല്യം സ്നേഹിച്ച ഒരു പെൺകുട്ടിയെ അവൻ തിരിച്ചറിയാതെ പോയതും, അരുണിന്റെ കഥ കണ്ണ് നനയ്ക്കും വിധം പറഞ്ഞു വയ്ക്കുന്നു. 

നിമിഷ നേരം കൊണ്ടുതന്നെ പ്രേഷക ശ്രദ്ധ പിടിച്ചു പറ്റിയ ഫോട്ടോ സ്റ്റോറി കയ്യടികളോടു കൂടിയാണ് പ്രേഷകർ സീകരിച്ചത്. വെറും 71 ചിത്രങ്ങളിലൂടെ ഒരാണിന്റെ തകർന്നടിഞ്ഞ ജീവിതം ഒരു സിനിമ പോലെയാണ് അരുൺരാജ് വരച്ചിട്ടത്. 

പെൺ ചതിയാൽ ഒടുങ്ങുന്ന പുരുഷന്മാരുടെ വാർത്തകൾ ശ്രദ്ധയിൽ പെട്ടതോടുകൂടിയാണ് തന്റെ ചിത്രങ്ങളിലൂടെ അത് ലോകം കാണണമെന്ന് അരുൺ തീരുമാനിച്ചത്. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ പക്വതയോടെ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് പലപ്പോഴും ‌പ്രേക്ഷകരുടെ കണ്ണു നിറയിച്ചിട്ടുള്ള ആളാണ് അരുൺ. 

കഥാപാത്രങ്ങൾ കൂടിയാണ് ഈ ചിത്രകഥയുടെ വലിയൊരു വിജയത്തിന് പിന്നിൽ. അസാമാന്യമായ ഭാവ മാറ്റങ്ങൾ കൊണ്ട് ഓരോരുത്തരും അത്ഭുതപ്പെടുത്തി. ശരത് ശശിധരൻ, ശ്രുതി ജെ സ്, അനന്തു പ്രകാശ്, കൃഷ്ണമൃത, സരിഗ ലാൽ, ശ്രീരാജ് ശ്രീ, അർജുൻ എന്നിവരാണ് അഭിനേതാക്കളായി എത്തുന്നത്.

 

 

 

Follow Us:
Download App:
  • android
  • ios