ഏതെങ്കിലുമൊരു നല്ല വിവാഹലോചന വന്നാൽ അത് മുടക്കാൻ ചില ആളുകൾ ഇന്നും നമ്മുടെ നാട്ടിലുണ്ട്. സ്ഥിരമായി വിവാഹലോചനകൾ മുടക്കുന്ന നാട്ടിലെ "മാ​ന്യ'​വ്യ​ക്തി​ക​ൾ​ക്ക് ഒ​രൊ​ന്നൊ​ന്നൊ​ര മു​ന്ന​റി​യി​പ്പു​മാ​യി പ്രത്യക്ഷപ്പെട്ട ഫ്ളക്സ് ബോർഡ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുകയാണ്. ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​രാ​ണ് ഈ ​ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത്.

ഫ്ളക്സ് ബോർഡിൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത് താഴേ ചേർക്കുന്നു...

"നാ​ട്ടി​ലെ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ക​ല്യാ​ണം മു​ട​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക. ആ​ളെ തി​രി​ച്ച​റി​ഞ്ഞാ​ൽ ആ​ളി​ന്‍റെ പ്രാ​യം, ജാ​തി, രാ​ഷ്ട്രീ​യം, ഗ്രൂ​പ്പ് എ​ന്നി​വ നോ​ക്കാ​തെ വീ​ട്ടി​ൽ ക​യ​റി അ​ടി​ക്കു​ന്ന​താ​ണ്. അ​ത് ഏ​ത് സു​ഹൃ​ത്തി​ന്‍റെ അ​ച്ഛ​നാ​യാ​ലും. ത​ല്ലും എ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വും വേ​ണ്ട. നി​ങ്ങ​ൾ​ക്കും വ​ള​ർ​ന്ന് വ​രു​ന്ന മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മു​ണ്ടെ​ന്ന് ഓ​ർ​ക്കു​ക'. 

സോഷ്യൽമീഡിയയിൽ മികച്ച പ്രതികരണമാണ് കിട്ടുന്നത്. ഇത്തരത്തിലുള്ള ചുണക്കുട്ടന്മാർ നാടിന് ആവശ്യമാണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നതും.