വിവാഹം ആഘോഷമാക്കുന്ന ഈ കാലത്ത് പുത്തന്‍ പരീക്ഷണങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കല്യാണപെണ്ണിന്‍റെ ഡാന്‍സുമായി വീഡിയോ,  ഫോട്ടോ ഷൂട്ടുകള്‍, അങ്ങനെ എല്ലാം ഇപ്പോള്‍ ട്രെന്‍ഡാണ്. എന്നാല്‍ ഇവിടെയൊരു വിവാഹത്തിന്‍റെ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് ജിമ്മിനകത്താണ്. 

കല്യാണ ചെക്കൻ ജിം ട്രെയ്‌നറാണെങ്കിൽ പിന്നെ അങ്ങനെയാണല്ലോ വേണ്ടത്. ജിം ട്രെയ്‌നറുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജിമ്മിൽവെച്ച് തന്നെ കല്യാണ വസ്ത്രത്തിൽ ചിത്രീകരിച്ച കിടിലന്‍ ഫോട്ടാസാണ് ഇവ. അരോമ സ്റ്റുഡിയോസും കസുൻ ഷനക ഫോട്ടോഗ്രാഫിയും ചേർന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.