പലപ്പോഴും മനുഷ്യന് മാതൃകയാകുന്നത് പ്രകൃതിയും മൃഗങ്ങളും മറ്റ് ജീവജാലങ്ങളുമാണ്. അതിന് ഒരുത്തമ ഉദാഹറമമെന്ന പോലെ ചൂണ്ടിക്കാണിക്കാവുന്നതാണ് ഇതാ ഈ വീഡിയോ. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന്‍ ട്വിറ്ററില്‍ പങ്കുവച്ചതാണ് വീഡിയോ.

കുളത്തില്‍ ജീവിക്കുന്ന ഒരുപറ്റം മീനുകള്‍. അവരുടെ സുഹൃത്തായി കരയില്‍ കഴിയുന്ന ഒരു താറാവ്. തനിക്ക് കഴിക്കാന്‍ കിട്ടിയിരിക്കുന്ന ധാന്യങ്ങള്‍ കൊക്കില്‍ നിറച്ച് മീനിന്റെ വായിലേക്ക് പകര്‍ന്നുനല്‍കുകയാണ് താറാവ്.

വീഡിയോ കാണാം...

 

 

സൗഹൃദത്തിന്റെ ഉദാത്തമായ രൂപമാണിതെന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് മിക്കവരും കുറിച്ചിരിക്കുന്നത്. മനുഷ്യന് എന്തുകൊണ്ട് ഒരു മാതൃകയാണിതെന്നും പലരും പറയുന്നു. എന്തായാലും വീഡിയോ പങ്കുവച്ച് മൂന്ന് ദിവസം പിന്നിട്ടപ്പോഴേക്കും പതിനാറായിരത്തിലധികം പേരാണ് പ്രതകരണവുമായി എത്തിയിരിക്കുന്നത്. അയ്യായിരത്തോളം പേര്‍ ഇത് റീട്വീറ്റ് ചെയ്തിരിക്കുന്നു.