അവധിക്കാലം കൂടിയായതിനാല്‍, മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചൊന്നും വേണ്ടത്ര ഗൗരവമില്ലാതെ കുട്ടികള്‍ പല ശാഠ്യങ്ങളും പിടിക്കും. പുറത്തുപോകണം എന്നത് തന്നെയായിരിക്കും ഇതിലെ ഒരു പ്രധാന ആവശ്യം. ഇത്തരം സാഹചര്യങ്ങളില്‍ അവരെ വഴക്ക് പറയാതെ അവര്‍ക്കായി ചില കളികള്‍ മാതാപിതാക്കള്‍ക്കും നടത്താം

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഏറ്റവുമധികം പ്രതിസന്ധികള്‍ നേരിടുന്നത് ചെറിയ കുട്ടികളുള്ള മാതാപിതാക്കളായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്ങനെയും ഇത്രയധികം ദിവസങ്ങള്‍ അവരെ വീട്ടിനകത്ത് തന്നെ പിടിച്ചിരുത്തുക എന്നാല്‍ അത് വലിയ വെല്ലുവിളി തന്നെയാണ്. 

അവധിക്കാലം കൂടിയായതിനാല്‍, മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചൊന്നും വേണ്ടത്ര ഗൗരവമില്ലാതെ കുട്ടികള്‍ പല ശാഠ്യങ്ങളും പിടിക്കും. പുറത്തുപോകണം എന്നത് തന്നെയായിരിക്കും ഇതിലെ ഒരു പ്രധാന ആവശ്യം. ഇത്തരം സാഹചര്യങ്ങളില്‍ അവരെ വഴക്ക് പറയാതെ അവര്‍ക്കായി ചില കളികള്‍ മാതാപിതാക്കള്‍ക്കും നടത്താം. 

അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ബ്രിട്ടനിലിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ബെന്‍ മൂര്‍ ആണ് ഈ വീഡിയോയിലെ നായകന്‍ എന്ന് വേണമെങ്കില്‍ പറയാം. മകനേയും മകളേയും ഒരുമിച്ചിരുത്തിക്കൊണ്ട് ഒരു ഡിന്നര്‍ തന്നെ ഒരുക്കിയിരിക്കുകയാണ് ബെന്നും ഭാര്യയും. 

കാന്‍ഡില്‍ ലൈറ്റും, വൈന്‍ ഗ്ലാസുമൊക്കെയായി ശരിക്കും ഒരു കിടിലന്‍ പാര്‍ട്ടിയാണെന്നേ തോന്നൂ. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ സേവനം ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ സെര്‍വ് ചെയ്യാന്‍ അടുത്ത് ബെന്നും ഭാര്യയും. വൈന്‍ ഒഴിക്കും പോലെ ഗ്ലാസിലേക്ക് പാല്‍ പകരുന്ന ബെന്നിനെ വീഡിയോയില്‍ കാണാം. മൊബൈല്‍ ഫോണില്‍ ഇത് പകര്‍ത്തിയിരിക്കുന്നത് ബെന്നിന്റെ ഭാര്യയാണ്. 

Scroll to load tweet…

ട്വിറ്ററിലൂടെ ബെന്‍ തന്നെ പങ്കുവച്ച ഈ വീഡിയോ വലിയ രീതിയിലാണ് അംഗീകാരം നേടുന്നത്. ഈ പ്രതിസന്ധി കാലത്ത് കുട്ടികളെ കൈകാര്യം ചെയ്യുന്നിന് ഒരു മികച്ച മാതൃകയാണ് ബെന്നും ഭാര്യയും എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. നിരവധി പേര്‍ തങ്ങളിത് അനുകരിക്കുമെന്നും പറയുന്നു.