ബോളിവുഡ് ആരാധകര്‍ ഒന്നടങ്കം ഇഷ്ടപ്പെടുന്ന താരജോഡികളാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും.അനുഷ്‌ക ശർമ്മയ്‌ക്കൊപ്പമുള്ള അവധിയാഘോഷ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് വിരാട് കോലി. ഇന്റസ്റ്റഗ്രാമിലാണ് കോലി തന്റെ ഭാര്യയും നടിയുമായ അനുഷ്‌കയ്‌ക്കൊപ്പമുള്ള ബീച്ച് സെല്‍ഫി പങ്കുവച്ചിരിക്കുന്നത്.

ബീച്ചില്‍ അനുഷ്‌കയുടെ മടിയില്‍ തല ചായ്ച്ചുകൊണ്ട് കോലി പകര്‍ത്തിയ ചിത്രമാണിത്. ഇടംകൈ കൊണ്ട് കോലിയെ ചുറ്റിപ്പിടിച്ച് വലംകൈ താടിക്ക് കുത്തിയിരിക്കുകയാണ് അനുഷ്‌ക. കാല്‍ ലക്ഷത്തിലധികം പേര്‍ ലൈക്ക് ചെയ്ത് കഴിഞ്ഞു ഈ ചിത്രം. വിദേശത്ത് വെക്കേഷൻ സമയത്ത് എടുത്ത ഒരു ത്രോബാക്ക് ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

❤️

A post shared by Virat Kohli (@virat.kohli) on Sep 10, 2019 at 11:12pm PDT

അടുത്തിടെ കോലിയ്‌ക്കൊപ്പം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി അനുഷ്‌കയും പോയിരുന്നു. വെസ്റ്റ് ഇന്‍ഡീസില്‍ നിന്നെടുത്ത താരദമ്പതികളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും എത്താറുണ്ട് അനുഷ്‌ക. അടുത്തിടെ അനുഷ്‌കയുടെതായി പുറത്തിറങ്ങിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരുന്നു.