Asianet News MalayalamAsianet News Malayalam

കരുവാളിപ്പ് മാറ്റി മുഖകാന്തി വർധിപ്പിക്കാം; ഇതാ മൂന്ന് തരം തണ്ണിമത്തന്‍ ഫേസ് പാക്കുകള്‍ !

ചര്‍മ്മത്തിന്‍റെ തിളക്കത്തിനും കരുവാളിപ്പ് മാറ്റാനും തണ്ണിമത്തന്‍ നല്ലതാണ്. വരണ്ട ത്വക്കുള്ളവര്‍  തണ്ണിമത്തന്‍ മുഖത്ത് പുരട്ടുന്നത് ഏറെ ഗുണകരമാണ്. 

watermelon face masks make your skin glow
Author
Thiruvananthapuram, First Published May 13, 2020, 11:00 AM IST

തണ്ണിമത്തന്‍ കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ക്ഷീണവുമകറ്റാന്‍ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. ധാരാളം വിറ്റാമിനുകളും പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയ തണ്ണിമത്തൻ  പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

തണ്ണിമത്തന്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന്  പഠനങ്ങള്‍ പോലും പറയുന്നുണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ദഹനം സുഖമമാക്കാനും സഹായിക്കും.  

watermelon face masks make your skin glow

 

ഒപ്പം ചര്‍മ്മത്തിന്‍റെ തിളക്കത്തിനും കരുവാളിപ്പ് മാറ്റാനും തണ്ണിമത്തന്‍ നല്ലതാണ്. വരണ്ട ത്വക്കുള്ളവര്‍  തണ്ണിമത്തന്‍ മുഖത്ത് പുരട്ടുന്നത് ഏറെ ഗുണകരമാണ്. തണ്ണിമത്തന്‍ കൊണ്ടുള്ള ചില ഫേസ് പാക്കുകള്‍ പരിചയപ്പെടാം. 

ഒന്ന്...

വേനൽക്കാലത്തെ കരുവാളിപ്പ് മാറ്റാനും വെയിലേറ്റ് ചര്‍മ്മത്തിന്‍റെ നിറം മങ്ങിയാല്‍, നിറം വര്‍ധിപ്പിക്കാനും തണ്ണിമത്തനും തേനും സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂണ്‍ വീതം തണ്ണിമത്തന്‍ ജ്യൂസും (തണ്ണിമത്തന്‍  മിക്സിയിലിട്ട് ചെറുതായി അടിച്ചത്) തേനും എടുക്കുക. ഇവ മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ദിവസവും ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും.  

രണ്ട്...

ചർമ്മത്തിന്‍റെ നിറം വർധിപ്പിക്കാനും മൃദുത്വം നൽകാനും ഏറ്റവും ഉത്തമമാണ് തൈര്. വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റാന്‍ തണ്ണിമത്തനോടൊപ്പം തൈര് കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇതിനായി അല്‍പ്പം തണ്ണിമത്തന്‍ ജ്യൂസിനോടൊപ്പം ഒരു ടീസ്പൂണ്‍ തൈര് ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

watermelon face masks make your skin glow

 

മൂന്ന്...

വരണ്ട ത്വക്കുളളവര്‍ക്ക് ഏറ്റവും നല്ലതാണ് നാരങ്ങ കൊണ്ടുള്ള ഫേസ് പാക്ക്. ഇതിനായി ഒരു ടീസ്പൂണ്‍ നാരങ്ങാ വെള്ളത്തിലേക്ക് അര ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക.  ഈ മിശ്രിതം തണ്ണിമത്തന്‍ ജ്യൂസിനോടൊപ്പം ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

Also Read: രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ തണ്ണിമത്തന്‍ കഴിക്കാം...

Follow Us:
Download App:
  • android
  • ios