ആഴ്ചയിലെ ക്ഷീണമത്രയും മാറ്റിവെച്ച് അടുത്ത ആഴ്ചയിലേക്ക് ഊർജ്ജം നിറയ്ക്കാൻ ഞായറാഴ്ച കിട്ടുന്നതിലും നല്ല സമയം വേറെയില്ല. 'സെൽഫ് കെയർ' എന്നാൽ വിലകൂടിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കൽ മാത്രമല്ല, സ്വന്തം ശരീരത്തിന് ശ്രദ്ധ നൽകലാണ്….
ആഴ്ചയിലെ തിരക്കിട്ട ദിവസങ്ങൾക്കൊടുവിൽ, ഞായറാഴ്ച ഒരു അവധി ദിനം മാത്രമല്ല, ശരീരത്തെയും മനസ്സിനെയും റീചാർജ് ചെയ്യാനുള്ള അവസരം കൂടിയാണ്. ഓഫീസിലെ സ്‌ട്രെസ്, യാത്ര, അന്തരീക്ഷ മലിനീകരണം എന്നിവയെല്ലാം നിങ്ങളുടെ ചർമ്മത്തിന്റെ തിളക്കം കെടുത്തിയിട്ടുണ്ടാകും. ജോലിക്കാരായാലും, വീട്ടമ്മമാരായാലും, വിദ്യാർത്ഥികളായാലും ഈ ഞായറാഴ്ച കുറഞ്ഞ സമയം കൊണ്ട് ചർമ്മത്തിന് തിളക്കം നൽകാനുള്ള മികച്ച 'സെൽഫ് കെയർ' ടിപ്പുകൾ ഇതാ:
സ്റ്റെപ്പ് 1 'ഡീടോക്സ്' ഓയിൽ ട്രീറ്റ്‌മെന്റ്
ഈ റൂട്ടീൻ തുടങ്ങേണ്ടത് തലയോട്ടിയിൽ നിന്നാണ്. ഒരു മണിക്കൂർ മുമ്പെങ്കിലും ഇത് ചെയ്യുന്നത് മികച്ച ഫലം നൽകും.
ചേരുവ: ശുദ്ധമായ വെളിച്ചെണ്ണ അല്ലെങ്കിൽ ബദാം എണ്ണ (Almond Oil) - 2 ടേബിൾ സ്പൂൺ. എണ്ണ ചെറുതായി ചൂടാക്കി, വിരൽത്തുമ്പുകൾ ഉപയോഗിച്ച് തലയോട്ടിയിൽ 5-7 മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിയിഴകൾക്ക് പോഷണം നൽകുകയും ചെയ്യും.
സ്റ്റെപ്പ് 2 ; ഫേസ് മാസ്ക് & റിലാക്സേഷൻ
ആദ്യം നല്ലൊരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.
ശേഷം, 3-5 മിനിറ്റ് മുഖത്ത് ആവി പിടിക്കുന്നത് (Steam) സുഷിരങ്ങൾ തുറക്കാൻ സഹായിക്കും. മുഖക്കുരു ഉള്ളവരും സുഷിരങ്ങൾ അടയ്ക്കാൻ ആഗ്രഹിക്കുന്നവരും ഒരു ഐസ് ക്യൂബ് തുണിയിൽ പൊതിഞ്ഞ് മുഖത്ത് മൃദുവായി മസാജ് ചെയ്യുക.

സ്ക്രബ്ബിംഗ്; ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കാൻ അരിപ്പൊടിയും പാലും ചേർത്ത മിശ്രിതം ഉപയോഗിച്ച് 1-2 മിനിറ്റ് മാത്രം മൃദുവായി സ്ക്രബ് ചെയ്യുക
ചർമ്മത്തിന്റെ ആവശ്യകതയനുസരിച്ചുള്ള ഒരു മാസ്ക് ഉപയോഗിച്ച് മുഖത്തിന് ഉണർവ് നൽകാം.
- വരണ്ട ചർമ്മം - തേൻ + തൈര് + ഒരു നുള്ള് മഞ്ഞൾ | ഇത് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് വിശ്രമിക്കുക. തണുത്ത വെള്ളത്തിൽ കഴുകാം.
- എണ്ണമയമുള്ള ചർമ്മം - കടലമാവ് + റോസ് വാട്ടർ, ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകി കളയുക.
- തിളക്കത്തിന് - ഓട്‌സ് + പാൽ , ഓട്‌സ് നന്നായി അരച്ച് പാലുമായി കലർത്തി പായ്ക്ക് ഉപയോഗിക്കുക.
മാസ്ക് ഇട്ട ശേഷം ഒരു 10-15 മിനിറ്റ് ശാന്തമായി സംഗീതം കേട്ട് കണ്ണടച്ചിരിക്കുന്നത് മനസ്സിന് ഏറ്റവും നല്ല വിശ്രമം നൽകും.
ലിപ് സ്ക്രബ് : ഒരു നുള്ള് പഞ്ചസാരയും തേനും ചേർത്ത് ചുണ്ടിൽ മൃദുവായി മസാജ് ചെയ്യുക. ഇത് ചുണ്ടിലെ മൃതകോശങ്ങൾ നീക്കി മൃദുത്വം നൽകും.
ലിപ് മാസ്ക് & ഐ മാസ്ക് : ലിപ് സ്ക്രബ് ചെയ്ത ശേഷം അൽപ്പം വെളിച്ചെണ്ണയോ ബദാം എണ്ണയോ ചുണ്ടിൽ പുരട്ടുക (ലിപ് മാസ്ക്). ഒപ്പം കണ്ണിന് ചുറ്റുമുള്ള ക്ഷീണം മാറ്റാനായി ഒരു കോട്ടൺ പാഡ് തണുത്ത റോസ് വാട്ടറിൽ മുക്കി കൺപോളകളിൽ വെച്ച് 5 മിനിറ്റ് വിശ്രമിക്കുക.
സ്റ്റെപ്പ് 3; ബോഡി ക്ലെൻസിംഗ് & സ്ക്രബ്ബിംഗ് (കുളി സമയത്ത്)
മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമ്മത്തിന് തിളക്കം നൽകാനും ഇത് സഹായിക്കും.
ഉപയോഗിക്കേണ്ട ഹോം മെയ്ഡ് സ്ക്രബ് : കാപ്പിപ്പൊടിയും പഞ്ചസാരയും ചേർത്ത മിശ്രിതം.
ചേരുവ: തരികളുള്ള കാപ്പിപ്പൊടി (2 ടേബിൾ സ്പൂൺ), പഞ്ചസാര (1 ടേബിൾ സ്പൂൺ), വെളിച്ചെണ്ണ (1 ടീസ്പൂൺ). ഇളം ചൂടുവെള്ളത്തിൽ ശരീരം നന്നായി നനച്ച ശേഷം, ഈ സ്ക്രബ് ഉപയോഗിച്ച് കാൽമുട്ട്, കൈമുട്ട്, കഴുത്ത്, കൈകൾ, കാലുകൾ എന്നിവിടങ്ങളിൽ വൃത്താകൃതിയിൽ മൃദുവായി മസാജ് ചെയ്യുക. 5 മിനിറ്റിന് ശേഷം കഴുകി കളയുക.

ഹെയർ വാഷ്: , മുടി ഷാംപൂ ചെയ്ത് കണ്ടീഷണർ ഉപയോഗിച്ച് കഴുകിക്കളയുക. ഉണങ്ങിയ ശേഷം അൽപ്പം ഹെയർ സെറം ഉപയോഗിക്കുക.
ടിപ്സ്; ഈ സമയത്ത് ഒരു ലൂഫ (Loofah)യിൽ ബോഡി വാഷ് ഉപയോഗിച്ച് ശരീരം വീണ്ടും കഴുകുന്നത് കൂടുതൽ ഫ്രഷ്‌നസ് നൽകും. അൽപ്പം സുഗന്ധമുള്ള എണ്ണകളോ ബാത്ത് സാൾട്ടുകളോ ചേർത്ത് ചൂടുവെള്ളത്തിൽ കുളിക്കുന്നത് പേശികൾക്ക് അയവ് നൽകുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യും.
സ്റ്റെപ്പ് 4; മോയ്‌സ്ചറൈസിംഗ് & ഫിനിഷിംഗ്
ചർമ്മ സംരക്ഷണം പൂർത്തിയാകണമെങ്കിൽ ഈർപ്പം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

ബോഡി: കുളി കഴിഞ്ഞ് ശരീരം ടവൽ കൊണ്ട് ഒപ്പിയെടുത്ത ശേഷം, ഒരു നല്ല ബോഡി ബട്ടർ അല്ലെങ്കിൽ കട്ടിയുള്ള മോയ്‌സ്ചറൈസിംഗ് ലോഷൻ ഉപയോഗിച്ച് ശരീരം മുഴുവൻ നന്നായി മസാജ് ചെയ്യുക. ഇത് ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തും.
ഫേസ്: ഫേസ് മാസ്ക് കഴുകി കഴിഞ്ഞാൽ ഉടൻ, ഹൈലുറോണിക് ആസിഡ് സെറം (Hyaluronic Acid Serum) പോലുള്ള ഒരു സെറം ഉപയോഗിച്ച് മസാജ് ചെയ്യുക. ശേഷം നൈറ്റ് ക്രീം പുരട്ടി എന്ന് ഉറപ്പ് വരുത്തുക.
ഈ റൂട്ടീൻ ഉപയോഗിച്ച് ഈ ഞായറാഴ്ച നിങ്ങൾക്ക് അടിമുടി ഒരു മാറ്റം വരുത്താൻ സാധിക്കും.


