ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിവരുന്നു എന്ന കാര്യം എടുത്തുപറയേണ്ടതില്ല .  തടി പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങളാണ് ഇന്ന് സൃഷ്ടിക്കുന്നത്. തടി കുറയ്ക്കാനായി പല വഴികള്‍ തിരയുന്നവരുമുണ്ട്.  27കാരനായ സച്ചിന്‍ ചവാനും തന്‍റെ തടി ഒരു പ്രശ്നമായിരുന്നു. 

അങ്ങനെയാണ് സച്ചിന്‍ തന്‍റെ ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. സച്ചിന്‍റെ ശരീരഭാരം 88 കിലോയായിരുന്നു.  ആറ് മാസം കൊണ്ട് 28 കിലോയാണ് സച്ചിന്‍ കുറച്ചത്.

ശരീരഭാരം കുറയ്ക്കാൻ സച്ചിന്‍ ചെയ്ത് വന്ന ഡയറ്റ് പ്ലാൻ ഇതാണ്...

ബ്രേക്ക്ഫാസ്റ്റ്...

നാല് മുട്ട വേവിച്ചതായിരുന്നു സച്ചിന്‍റെ പ്രഭാതഭക്ഷണം. 

ഉച്ചഭക്ഷണം...

രണ്ട് റൊട്ടിയും ഉരുളക്കിഴങ്ങ് കറിയും(ദാല്‍) പിന്നെ പച്ചക്കറിയുമാണ് ഉച്ചഭക്ഷണം. 

രാത്രിഭക്ഷണം...

രണ്ട് റൊട്ടി, ദാല്‍, മുട്ടയുടെ വെള്ള(നാല്) എന്നിവയാണ് രാത്രി കഴിക്കുന്നത്. 

ഒഴിവാക്കിയത്...

ഫാസ്റ്റ് ഫുഡ്, കോള എന്നിവ പൂര്‍ണ്ണമായി ഒഴിവാക്കി.