ശരീരഭാരം ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമായി മാറിയിട്ടുണ്ട്. ഓരോ വ്യക്തികളെയും ഓരോ തരത്തിലാണ് ഈ പ്രശ്നം ബാധിക്കുന്നത്. ജീവിതത്തില്‍ ഏന്തെങ്കിലും ഒരു അവസ്ഥയില്‍ എത്തുമ്പോഴായിരിക്കും പലരും തന്‍റെ അമിതവണ്ണം ഒരു പ്രശ്നം ആണെന്ന് പോലും തിരിച്ചറിയുന്നത്. 

30 വയസ്സുകാരനായ ശാന്തനുവിന്‍റെ കഥയും വ്യത്യസ്ഥമാണ്. ശാന്തനുവിന്‍റെയും സുഹൃത്തുക്കളുടെയും ക്രിക്കറ്റ് ടീം പരാജയപ്പെട്ടപ്പോഴാണ് തന്‍റെ പരിമിതികളെ കുറിച്ച് ശാന്തനു ചിന്തിക്കുന്നത്. തന്‍റെ അമിവണ്ണം ഒരു പ്രശ്നമാണെന്നും ടീമ്മിന് വേണ്ടി തനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്ന ചിന്തയില്‍ നിന്നുമാണ് ശാന്തനു  ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. ഐടി കമ്പനിയിലെ എന്‍ജീനിയറാണ് ശാന്തനു.

പത്ത് മാസത്തെ കഠിനശ്രമം കൊണ്ടാണ് താന്‍ ശരീരഭാരം കുറച്ചത് എന്ന് ശാന്തനു പറയുന്നു. 110 കിലോയായിരുന്നു  ശാന്തനുവിന്‍റെ ശരീരഭാരം. പത്ത് മാസം കൊണ്ട് 28 കിലോയാണ് ശാന്തനു  കുറച്ചത്. ഇതിന് വേണ്ടി ദിവസവും ജിമ്മില്‍ പോവുകയും കൃത്യമായ ഒരു ഡയറ്റ് പിന്‍തുടരുകയും ചെയ്തുവെന്നും ശാന്തനു പറയുന്നു.

ശരീരഭാരം കുറയ്ക്കാൻ ശാന്തനു ചെയ്ത് വന്ന ഡയറ്റ് പ്ലാൻ ഇതാണ്..

പ്രഭാത ഭക്ഷണം...

ഒരു കപ്പ് ഗ്രീന്‍ ടീ, വെജ് സാന്‍വിച്ച്, കോട്ടണ്‍ ചീസ് , പീനട്ട് ബട്ടര്‍ എന്നിവയാണ് പ്രഭാത ഭക്ഷണം. 

ഉച്ചഭക്ഷണം...

ബ്രൌണ്‍ റൈസ്, തൈര് കൂടെ പനീര്‍/ പയര്‍  എന്നിവയാണ് ഉച്ചഭക്ഷണം...

രാത്രിഭക്ഷണം...

രാത്രി ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പ് സാലഡ് കഴിക്കാന്‍ ശ്രമിക്കാറുണ്ട്. ബ്രൌണ്‍ റൈസ് കൂടെ ഉപ്പ് ഇല്ലാത്ത പയര്‍ എന്നിവയാണ് രാത്രിയിലെ ഭക്ഷണം. 

വ്യായാമം...

കുറഞ്ഞത് രണ്ട് മണിക്കൂര്‍ എങ്കിലും ദിവസവും ജിമ്മില്‍ പോയി വ്യായാമം ചെയ്യാറുണ്ട്.