കാഴ്ചക്കാർക്ക് മുന്നിൽ വച്ച് കൂറ്റനൊരു തിമിംഗലം കുഞ്ഞിന് ജന്മം നൽകുന്നത് വീഡിയോയിൽ കാണാം. അസാധാരണമാംവിധം മലർന്നും ചരിഞ്ഞും നീങ്ങിയ തിമിംഗലത്തിന്റെ ശരീരത്തിൽ നിന്നും അധികം വൈകാതെ രക്തം പുറത്തുവരുന്ന കാഴ്ചയാണ് യാത്രക്കാർ കണ്ടത്. 

തിമിംഗലം പ്രസവിക്കുന്ന കാഴ്ച നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അത്തരമൊരു കാഴ്ചയാണ് പസഫിക് സമുദ്രത്തിലെ ഡാനാ പോയിന്റിൽ വച്ച് കാഴ്ച്ച പകർത്തിയ തിമിംഗലം പ്രസവിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്.

ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്നതെന്ന് സഞ്ചാരികൾ വിശേഷിപ്പിക്കുന്ന കാഴ്‌ചയാണത്. കാലിഫോർണിയയിൽ സന്ദർശനം നടത്തിയ ചില സഞ്ചാരികൾക്കാണ് ഈ അസുലഭ അവസരം കൈവന്നത്. പസഫിക് സമുദ്രത്തിലെ ഡാനാ പോയിന്റിൽ വച്ചാണ് ദൃശ്യം പകർത്താൻ കഴിഞ്ഞത്. സാധാരണഗതിയിൽ ഈ ഭാഗത്ത് ധാരാളം ചാര തിമിംഗലങ്ങളെ കാണാറുണ്ട്. എന്നാൽ അവ പ്രസവിക്കുന്ന ദൃശ്യം ഇത് ആ​ദ്യമായാണ് കാണുന്നതെന്ന് കാഴ്ചക്കാർ പറഞ്ഞു. 

കാഴ്ചക്കാർക്ക് മുന്നിൽ വച്ച് കൂറ്റനൊരു തിമിംഗലം കുഞ്ഞിന് ജന്മം നൽകുന്നത് വീഡിയോയിൽ കാണാം. അസാധാരണമാംവിധം മലർന്നും ചരിഞ്ഞും നീങ്ങിയ തിമിംഗലത്തിന്റെ ശരീരത്തിൽ നിന്നും അധികം വൈകാതെ രക്തം പുറത്തുവരുന്ന കാഴ്ചയാണ് യാത്രക്കാർ കണ്ടത്. തിമിംഗലത്തിന് എന്തെങ്കിലും അപകടം സംഭവിച്ചതാകാമെന്നാണ് പലരും ആദ്യം കരുതിയത്.

എന്നാൽ, ആശങ്കപ്പെട്ടെങ്കിലും അല്പസമയത്തിന് ശേഷം രക്തനിറം മാറി വെള്ളം തെളിഞ്ഞതോടെയാണ് തിമിംഗലം കുഞ്ഞിന് ജന്മം നൽകിയതാണെന്ന കാര്യം അവർ മനസിലാക്കി. 35 അടി നീളമുള്ള തിമിംഗലമാണ് കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ കണ്ടതോടെ ബോട്ടിലുണ്ടായിരുന്ന സഞ്ചാരികൾ ആവേശഭരിതരായതായി ബോട്ടിന്റെ ക്യാപ്റ്റനായ ഗ്യാരി പറയുന്നു. 

യാത്രക്കാർ പകർത്തിയ തിമിംഗലത്തിന്റെ വീഡിയോ ഡ്രോൺ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ജനിച്ച് വീണ കുഞ്ഞ് അമ്മയുടെ ശരീരത്തോട്ചേർന്നു തന്നെ നീങ്ങുന്നതും വീഡിയോയിൽ കാണാം. 

ഡാനാ പോയിന്റിലെ ക്യാപ്റ്റൻ ഡേവ്സ് പോസ്റ്റ് ചെയ്ത വീഡിയോ 1,00,000-ലധികം പേർ കണ്ട് കഴിഞ്ഞു. 'അമ്മയ്ക്ക് അഭിനന്ദനങ്ങൾ, ദൈവത്തിൽ നിന്നുള്ള മറ്റൊരു അത്ഭുതം, ചാരനിറത്തിലുള്ള തിമിംഗലങ്ങൾ പെരുകുന്നു...'- എന്നൊരാൾ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തു. 'അത് നേരിട്ട് കാണുന്നത് അതിശയകരമായിരിക്കണം... '- മറ്റൊരാൾ അഭിപ്രായപ്പെട്ടു.

First Whales of the Season 2022 2023