Asianet News MalayalamAsianet News Malayalam

പുകവലി നിര്‍ത്തുമ്പോള്‍ ശരീരത്തിന് സംഭവിക്കുന്നത്...

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിരുന്നാലും അത് ശീലമാക്കിയവര്‍ക്ക് എത്ര ശ്രമിച്ചിട്ടും പുകവലി നിര്‍ത്താന്‍ കഴിയാറില്ല. ഒന്നും ചെയ്യാന്‍ ഇല്ലാതിരിക്കുമ്പോഴും സമയം പോകാന്‍ വേണ്ടിയുമെല്ലാം ആരംഭിക്കുന്ന പുകവലിയെന്ന ശീലം പിന്നീട് തുടർന്ന് കൊണ്ടേയിരിക്കും.

What happens to your body weight when you quit smoking
Author
Thiruvananthapuram, First Published Jul 13, 2019, 9:49 AM IST

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിരുന്നാലും അത് ശീലമാക്കിയവര്‍ക്ക് എത്ര ശ്രമിച്ചിട്ടും പുകവലി നിര്‍ത്താന്‍ കഴിയാറില്ല. ഒന്നും ചെയ്യാന്‍ ഇല്ലാതിരിക്കുമ്പോഴും സമയം പോകാന്‍ വേണ്ടിയുമെല്ലാം ആരംഭിക്കുന്ന പുകവലിയെന്ന ശീലം പിന്നീട് തുടർന്ന് കൊണ്ടേയിരിക്കും.

What happens to your body weight when you quit smoking

വളരെ മോശം ശീലം എന്നതിനെക്കാളുപരി പുകവലി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. പുകവലി അവസാനിപ്പിക്കണം എന്നതാണ്  നിങ്ങള്‍ ജീവിതത്തില്‍ എടുക്കുന്ന ഏറ്റവും നല്ല തീരുമാനം. എന്നാല്‍ ഇത് നിർത്താന്‍ വലിയ ക്ഷമ വേണം എന്നാണ് എല്ലാവരും പറയുന്നത്. അതേസമയം,  പുകവലി നിര്‍ത്തിയാല്‍ ശരീരഭാരം കൂടുമെന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. ഇത് പേടിച്ചും പുകവലി തുടരുന്നവരുമുണ്ട്. ഈ വിഷയത്തെ കുറിച്ചും നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ട്.

എന്നാല്‍ ഒരാള്‍ എത്രത്തോളം പുകവലിക്ക് അടിമയായിരുന്നു എന്നതനുസരിച്ചാണ് പുകവലി നിര്‍ത്തുമ്പോള്‍ അയാളിലെ ശരീരഭാരം കൂടുന്നത് എന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ജപ്പാനിലെ Kyoto Medical Centre  ആണ് പഠനം നടത്തിയത്. ഒരാള്‍ എത്രത്തോളം നിക്കോട്ടിന് അടിമയാകുന്നു അത്രയധികം അയാളുടെ ശരീരഭാരം കൂടുമെന്നും പഠനം പറയുന്നു. 

What happens to your body weight when you quit smoking

അറുപത് വയസ്സ് പ്രായമുളള 186 പേരിലാണ് പഠനം നടത്തിയത്. പുകവലി നിര്‍ത്തിയതിന് മൂന്ന് മാസം ശേഷം ഇവരുടെ ശരീരഭാരം പരിശോധിച്ചാണ് പഠനം നടത്തിയത്. പുകവലി നിര്‍ത്തുമ്പോള്‍ വ്യായാമം തുടങ്ങുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും പഠനത്തില്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios