ഒരു ബാഗിന് വേണ്ടി കോടികള്‍ ചിലവാക്കുന്നു എന്ന് പറഞ്ഞാല്‍ അത് കുറച്ച് കൂടി പോയിലേ എന്നേ ആരും ചിന്തിക്കൂ. എന്നാല്‍ ഇതു വെറും ലെതര്‍ കൊണ്ട് നിര്‍മ്മിച്ച ബാഗൊന്നുമല്ല.
പൊതുവേ സ്ത്രീകള്‍ക്ക് വസ്ത്രങ്ങളോടും സ്വര്‍ണ്ണത്തോടും ഒക്കെ ഒരു പ്രത്യേക ഇഷ്ടമാണ്. അതിന് വേണ്ടി എത്ര പണം ചിലവാക്കാനും പലര്‍ക്കും മടിയില്ല. എന്നാല്‍ ഒരു ബാഗിന് വേണ്ടി കോടികള്‍ ചിലവാക്കുന്നു എന്ന് പറഞ്ഞാല്‍ അത് കുറച്ച് കൂടി പോയിലേ എന്നേ ആരും ചിന്തിക്കൂ. അത് ഇപ്പോള്‍ എത്ര സമ്പന്ന കുടുംബത്തില്‍പ്പെട്ടയാളാണെങ്കിലും. പറഞ്ഞുവരുന്നത് നിത അംബാനിയുടെ ബാഗിനെ കുറിച്ചാണ്. 2 കോടി 63 ലക്ഷം രൂപയാണ് നിതയുടെ ബാഗിന്‍റെ വില.

ഒരു ബാഗിന് കോടികള്‍ വിലയോ? അതേ, ഇതു വെറും ലെതര്‍ കൊണ്ട് നിര്‍മ്മിച്ച ബാഗൊന്നുമല്ല. ഹാളിവുഡ‍് താരങ്ങളുടെ പ്രിയബ്രാൻഡായ ഹെർമസ് കമ്പനിയുടെ 'ബിർകിൻ ' ബാഗ് മുതലയുടെ ചര്‍മം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു. വര്‍ഷത്തില്‍ ഈ ഇനത്തില്‍ വരുന്ന 'ബിര്‍കിന്‍' ബാഗുകള്‍ പരമാവധി രണ്ടെണ്ണമൊക്കെയേ കമ്പനി നിര്‍മ്മിക്കാറുമുള്ളൂ.

ഈ ബാഗുകള്‍ സ്വന്തമാക്കുക അത്ര എളുപ്പവുമല്ല. ലക്ഷൂറിയസ് ആയ ഈ ബാഗ് സ്വന്തമാക്കാൻ ബ്രാൻഡിന്റെ ചില നിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. പലപ്പോഴും ബാഗിനായുള്ള കാത്തിരിപ്പ് ഏറെ നീളും. ചിലപ്പോൾ അഞ്ചോ ആറോ വർഷം നീണ്ടേക്കാം. കൂടാതെ വാങ്ങാൻ ഉദ്ദേശിക്കുന്നവരുടെ മുൻകാല പർച്ചേസും കമ്പനിയുമായുള്ള ബന്ധവുമൊക്കെ പരിഗണിക്കപ്പെടും. അതിപ്പോള്‍ സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ ഒന്നുമില്ല.

1983ല്‍ ഹെർമസിന്‍റെ ചീഫ് എക്സക്യൂട്ടീവായ Jean Louis Dumas- ആണ് സ്റ്റൈലിഷായ ഈ ബാഗുകള്‍ ഡിസൈന്‍ ചെയ്യുന്നതിനെ കുറിച്ച് ആദ്യം ചിന്തിക്കുന്നത്. തന്റെ വിമാനത്തില്‍ അടുത്തിരുന്ന ജെന്‍ ബിര്‍കിന്‍ എന്ന ഹോളിവുഡ് നടിയുടെ മടിയിലിരുന്ന ഒരു ബാസ്കറ്റ് ബാഗ് കണ്ടപ്പോഴാണ് വേറിട്ട് നില്‍ക്കുന്ന ബാഗുകള്‍ നിര്‍മ്മിക്കാന്‍ ജീനിനെ പ്രേരിപ്പിച്ചത്. അവിടെ നിന്നാണ് 'ബിർകിൻ ' ബാഗുകള്‍ ജനിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ജെന്‍ ബിര്‍കിനിന്‍റെ കൈയിലുമെത്തി ബിര്‍കിന്‍ ബാഗുകള്‍.

അധികവും ഹോളിവുഡിലെ താരറാണിമാരാണ് ഇവ സ്വന്തമാക്കാറുള്ളത്. എന്നാല്‍ ബോളിവുഡ് സുന്ദരി കരീന കപൂറിനും 'ബിര്‍കിന്‍' ബാഗുണ്ടത്രേ. എയർപോർട്ടിൽ പോകുമ്പോഴും സുഹൃത്തുക്കൾക്കൊപ്പം ഔട്ടിങ്ങിനു പോകുമ്പോഴുമെല്ലാം കരീനയുടെ കയ്യിൽ സന്തതസഹചാരിയായുള്ള ബിർകിൻ 35 റഫ് കസേക്ക് എപ്സം മോഡലിലുള്ള ഈ ബാഗും വാര്‍ത്തകള്‍ നേടിയിരുന്നു.

ബ്രൗൺ നിറത്തിലും ബ്ലാക്ക് നിറത്തിലുമൊക്കെയുള്ള ബാഗുകൾ കരീന സ്വന്തമാക്കിയിട്ടുണ്ട്. കരീനയ്ക്ക് പുറമെ ബിടൗണിലെ താരറാണികളായ ദീപിക പദുകോണും സോനം കപൂറുമൊക്കെ ഈ ബാഗ് സ്വന്തമാക്കിയിട്ടുണ്ട്.

