സിഡ്നി: ലിയന്നെ ചാപ്മാൻ എന്ന യുവതി ക്രിസ്മസ് ട്രീയിൽ ഉണ്ടായിരുന്ന അതിഥിയെ കണ്ട് ശരിക്കുമൊന്ന് ഞെട്ടി. ക്രിസ്മസ് ട്രീയിൽ ഉണ്ടായിരുന്നത് 10 അടി നീളമുള്ള പെരുമ്പാമ്പായിരുന്നു. ലിയന്നെയുടെ വീട്ടിൽ പതിവായി പക്ഷികളും മൃ​ഗങ്ങളും അതിഥികളായി എത്താറുണ്ട്. 

അതിരാവിലെ വരുന്ന പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്ന ശീലം ലിയന്നെയ്ക്കുണ്ട്. പക്ഷികൾ അസാധാരണ ശബ്ദത്തിൽ ചിലയ്ക്കുന്നതാണ് ലിയന്നെ കണ്ടത്. എന്താണ് സംഭവിച്ചതെന്ന് അറിയാനായി ബാൽക്കണിയിൽ എത്തിയപ്പോഴാണ് ക്രിസ്മസ് ട്രീയിൽ പെരുമ്പാമ്പിനെ കാണുന്നത്.

ക്രിസ്മസ് ട്രീയിൽ ചുറ്റിക്കിടക്കുന്ന അതിഥിയെക്കണ്ട് ആദ്യമൊന്ന് ലിയന്നെ ഞെട്ടി. എന്നാൽ വൈകാതെ പെരുമ്പാമ്പിന്റെ ഒരു ചിത്രമെടുക്കാനും മറന്നില്ല. ഏതായാലും ഈ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. ചില മാധ്യമങ്ങളിൽ വാർത്തയും വന്നു.