കാലിഫോർണിയയിൽ നിന്നുള്ള മീഗൻ എന്ന യുവതി "ബം സണ്ണിംഗ്" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു വിചിത്ര  രോ​ഗശാന്തിയെ കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടിരുന്നു. കൂടുതൽ ഊർജ്ജം കിട്ടാനും സെക്നിനോട് താൽപര്യം കൂട്ടാനും ഇത് ഏറെ ​ഗുണം ചെയ്യുമെന്ന് മീഗൻ പറയുന്നു. കാലിഫോർണിയയിലെ ജോഷ്വ ട്രീ നാഷണൽ പാർക്കിൽ കാലുകൾ വായുവിൽ പിടിച്ച് സൂര്യനെ അഭിമുഖീകരിക്കുന്ന മീഗൻ നഗ്നയായി കിടക്കുന്ന ഫോട്ടോയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 "ഇത് തന്റെ ദിനചര്യയുടെ ഭാഗമാണെന്നും പരിശീലനത്തിനായി തന്റെ പ്രഭാത കോഫി പോലും ഉപേക്ഷിച്ചുവെന്നും മീ​ഗൻ പറഞ്ഞു. ദിവസവും ന​ഗ്നയായി ഒരു മണിക്കൂർ ‌സൂര്യപ്രകാശം കൊള്ളുന്നത് തന്റെ ശീലമാണെന്നും അവർ പറഞ്ഞു. ഇത് കൊണ്ട് തനിക്ക് ഒരുപാട് ​ഗുണങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് മീ​ഗൻ അവകാശപ്പെടുന്നത്. ‌

സൂര്യ പ്രകാശം മൂഡ് നന്നാക്കാനുള്ള ഉപാധിയാണ്. കൂടുതല്‍ നേരം സൂര്യപ്രകാശത്തില്‍ ചെലവിടുന്നവര്‍ക്ക് ഏകാഗ്രതയും ശ്രദ്ധയും കൂടുകയും ചെയ്യും. ശരീരവും ഭൂമിയുമായുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും സൂര്യപ്രകാശം സഹായിക്കും. സൂര്യപ്രകാശമേല്‍ക്കുമ്പോര്‍ ശരീരത്തില്‍ മെലാനില്‍ ഉല്‍പാദിപ്പിക്കപ്പെടും.

ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയാനും സൂര്യപ്രകാശം ഏറെ നല്ലതാണെന്നാണ് മീ​ഗൻ പറയുന്നത്. "ഇതൊരു പുരാതന താവോയിസ്റ്റ് സമ്പ്രദായമാണെന്നും മീ​ഗൻ പറയുന്നു. മൂന്നാഴ്ച തുടർച്ചയായി ഇത് ചെയ്തപ്പോൾ ശരീരത്തിന് താൻ പോലും പ്രതീക്ഷിക്കാത്ത മാറ്റം വന്നുവെന്ന് അവർ പറയുന്നു. ന​​ഗ്നയായി 30 സെക്കന്റെങ്കിലും വെയിലത്ത് കെെ നിവർത്തി കിടന്നാൽ മാത്രമേ ഫലം ഉണ്ടാവുകയുള്ളൂവെന്ന് മീ​ഗൻ അഭിപ്രായപ്പെടുന്നു. 

മീ​ഗയുടെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും വാസ്തവത്തിൽ സ്കിൻ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. നമ്മുടെ ശരീരത്തിന് വിറ്റാമിൻ ഡി അത്യാവശ്യമാണ്. എന്നാൽ 30 സെക്കന്റ് ശരീരം മുഴുവനും സൂര്യപ്രകാശം കൊള്ളുന്നത് സൂര്യതാപത്തിന് കാരണമാകും. ഇതുമായി ബന്ധപ്പെട്ട് മറ്റ് പഠനങ്ങളോ ഒന്നും നടന്നിട്ടില്ലെന്ന് കെമിസ്റ്റ് 4 യു സ്ഥാപകനായ ഷമീർ പട്ടേൽ പറഞ്ഞു.