Asianet News MalayalamAsianet News Malayalam

46 വർഷം മുമ്പ് നഷ്ടമായ മോതിരം ഒടുവിൽ തിരികെക്കിട്ടി; സംഭവം ഇങ്ങനെ...

'നിങ്ങളുടെ ഒരു വസ്തു എന്‍റെ പക്കലുണ്ട്' എന്നാണ് ക്രിസ് നോഡ് എന്നയാള്‍ മേരിക്ക് ഫേസ്ബുക്കിലൂടെ സന്ദേശം അയച്ചത്. ആരോ തന്നെ പറ്റിക്കാന്‍ അയക്കുന്ന സന്ദേശമായിരിക്കുമെന്നാണ് മേരി ആദ്യം കരുതിയത്. 

Woman got Her Ring After 46 Years
Author
Thiruvananthapuram, First Published Jun 10, 2021, 7:10 PM IST

വർഷങ്ങള്‍ക്ക് മുമ്പ് സ്കൂളില്‍ വച്ച്  നഷ്ടമായ മോതിരം തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് യുഎസ് സ്വദേശിയായ മേരി ഗാസല്‍ ബിയേഡ്സ്ലെ. 1975ല്‍ ഹൈസ്കൂൾ കാലത്താണ് മേരിയുടെ  പ്രിയപ്പെട്ട മോതിരം നഷ്ടമാകുന്നത്. ഇനി ഒരിക്കലും അത് തിരിച്ചുകിട്ടില്ല എന്നാണ് അവര്‍ കരുതിയിരുന്നത്. 

എന്നാല്‍ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ 46 വര്‍ഷത്തിന് ശേഷം മേരിക്ക് തന്‍റെ പ്രിയ മോതിരം തിരിച്ചുകിട്ടുകയായിരുന്നു. അപ്രതീക്ഷിതമായാണ് മേരിക്ക് ഫേസ്ബുക്കിലൂടെ ആ സന്ദേശം എത്തുന്നത്. 'നിങ്ങളുടെ ഒരു വസ്തു എന്‍റെ പക്കലുണ്ട്' എന്നാണ് ക്രിസ് നോഡ് എന്നയാള്‍ മേരിക്ക് ഫേസ്ബുക്കിലൂടെ സന്ദേശം അയച്ചത്. ആരോ തന്നെ പറ്റിക്കാന്‍ അയക്കുന്ന സന്ദേശമായിരിക്കുമെന്നാണ് മേരി ആദ്യം കരുതിയത്. എന്നാല്‍ മേരി അയാളുടെ ഫേസ്ബുക്ക് അക്കൌഡ് പരിശോധിച്ചപ്പോഴാണ് തന്‍റെ നഷ്ടപ്പെട്ട മോതിരത്തിന്‍റെ ചിത്രം ക്രിസ് പങ്കുവച്ചിരിക്കുന്നത് കണ്ടത്. 

 

ക്രിസിന്‍റെ സഹോദരന് മേരി പഠിച്ച പവഴേസ് കത്തോലിക്ക ഹൈസ്കൂളിന്‍റെ പരസരത്ത് നിന്നാണ് ഈ മോതിരം കിട്ടിയത്. കഴിഞ്ഞ 20 വര്‍ഷമായി ഈ മോതിരത്തിന്‍റെ ഉടമയെ തേടി നടക്കുകയായിരുന്നു ക്രിസ്. അങ്ങനെയാണ് ക്രിസ് തന്‍റെ ഫേസ്ബുക്കിലൂടെ തിരച്ചില്‍ ആരംഭിച്ചത്.  

ക്രിസിന്‍റെ പോസ്റ്റ് വൈറലായതോടെ സ്കൂളിന്‍റെ പേജിലും സംഭവം എത്തി. അങ്ങനെ മോരിയുടെ പഴയ സുഹൃത്തുക്കള്‍ വഴിയാണ് ക്രിസിന് ഈ മോതിരത്തിന്‍റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനായത്.  

 

Also Read: പതിനഞ്ചുകാരന്‍ സ്‌കൂളിലേക്ക് പാവാട ധരിച്ചെത്തി; പിന്നാലെ അധ്യാപകരും...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios