പഞ്ചാബ് സ്വദേശിനി നവജോത് കൗര്‍ ഏഴുമാസം കൊണ്ട് കുറച്ചത് 20 കിലോയാണ്.

പഞ്ചാബ് സ്വദേശിനി നവജോത് കൗര്‍ ഏഴുമാസം കൊണ്ട് കുറച്ചത് 20 കിലോയാണ്. 75 കിലോ ശരീരഭാരം ഉണ്ടായിരുന്ന നവജോതിന് ഇപ്പോള്‍ 55 കിലോയാണ് ഭാരം.തന്‍റെ വണ്ണം കണ്ട് എല്ലാവരും പരിഹസിച്ചിരുന്നു. ഇതോടെ വീടിന് പുറത്തേക്ക് പോലും ഇറങ്ങാതായി. ശരീരഭാരം ഡിപ്രഷനിലേയ്ക്ക് നയിക്കും എന്ന് അവസ്ഥയായി. മറ്റുള്ളവര്‍ ബോഡി ഷെയിമിങ് നടത്തിയതോടെയാണ് താന്‍ ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് നവജോത് പറഞ്ഞു. 

തനിക്ക് പണ്ടേ ഭക്ഷണത്തോട് താല്‍പര്യമായിരുന്നു. മധുരപലഹാരങ്ങളും എപ്പോഴും വീട്ടില്‍ ഉണ്ടാവുമായിരുന്നു. എന്നാല്‍ ശരീരഭാരം കുറയ്ക്കണം എന്നു തീരുമാനിച്ചതോടെ ഭക്ഷണകാര്യത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിക്കുകയായിരുന്നു എന്നും നവജോത് പറയുന്നു. വളരെ പ്രത്യേകതകളുളളതായിരുന്നു നവജോതിന്‍റെ ഡയറ്റ് പ്ലാന്‍. 

രാവിലെ എഴുന്നേല്‍ക്കുന്ന ഉടനെ ധാരാളം ചൂടുവെള്ളം കുടിക്കും. പ്രഭാതഭക്ഷണമായി 5 മുട്ടയുടെ വെള്ള ചേര്‍ത്ത ഓംലറ്റ്, ഒരു കപ്പ് കട്ടന്‍ കാപ്പിയും രണ്ടുകഷ്ണം ബ്രൗണ്‍ ബ്രെഡുമാണ് കഴിക്കുക. ഉച്ച ഭക്ഷണമായി രണ്ട് ചപ്പത്തിക്കൊപ്പം ചീസോ മുട്ടയോ കഴിക്കാം. ഒപ്പം കുക്കുമ്പര്‍ റൈത്തയും ഗ്രീന്‍സലാഡും ഉണ്ടാകും. അത്താഴത്തിന് ഒരു ബൗള്‍ ദാലും ഒരു ചപ്പാത്തിയും ഗ്രീന്‍ സലാഡുമാണ് കഴിക്കുക. പിസ, പാസ്ത, സ്‌ട്രോബറി, ചീസ് കേക്ക്, ഐസ്‌ക്രീം എന്നിവ വല്ലപ്പോഴും മാത്രം കഴിക്കും. ആഴ്ചയില്‍ 5 ദിവസം വ്യായാമം ചെയ്യും. 60 മിനിറ്റ്‌ വര്‍ക്കൗട്ടും 15 മിനിറ്റ് നടത്തവുമാണ് വ്യായാമം.