പാരീസിലെ ഈഫല്‍ ടവറിന് മുന്നിലെത്തിയപ്പോഴാണ് ക്രിസ്റ്റിയാനയ്ക്ക് അങ്ങനെയൊരു ആഗ്രഹം തോന്നിയത്.
യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ എല്ലാവരും. ചിലരുടെ കെെയ്യിൽ യാത്ര പോകുമ്പോൾ ക്യാമറയും ഉണ്ടാകും. നവദമ്പതികളാണെങ്കിൽ പിന്നെ പറയേണ്ട. ഫോട്ടോകളുടെ പെരുമഴയാകും. കൊസോവോയിൽ നിന്നുള്ള
ക്രിസ്റ്റിയാന കുക്കി എന്ന യുവതി അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പങ്കുവച്ചിരുന്നു..
ആ ഫോട്ടോയാണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്. പാരീസിലെ ഈഫല്‍ ടവര്‍ കണ്ടപ്പോള്‍ ഒരു ചുംബനരംഗം ചിത്രീകരിക്കാനാണ് ക്രിസ്റ്റിയാനയ്ക്ക് തോന്നിയത്. പങ്കാളിയില്ലാത്തതിനാല്‍ അപരിചിതനായ ഒരാളോട് ഒപ്പം നിന്ന് ഒരു ചുംബനരംഗം ചിത്രീകരിക്കാന്‍ ക്രിസ്റ്റിയാന തീരുമാനിക്കുകയായിരുന്നു. അപരിചിതനായ ആ യുവാവിനോടൊപ്പമുള്ള ചുംബന ചിത്രം ക്രിസ്റ്റിയാന സോഷ്യല്‍ മീഡിയയിലും പോസ്റ്റ് ചെയ്യുകയായിരുന്നു.
വളരെ പെട്ടെന്നാണ് ചിത്രങ്ങൾ വെെറലായത്. ഇതിന് മുമ്പ് റോമില്‍ വച്ചും ഇത്തരത്തിലൊരു ഫോട്ടോ എടുത്തിട്ടുണ്ടായിരുന്നുവെന്ന് ക്രിസ്റ്റിയാന പറയുന്നു. ' ആ നിമിഷം വളരെ മനോഹരമായിരുന്നു. ചുംബന ചിത്രം പകർത്തുക എന്നതായിരുന്നു ആഗ്രഹം' - ക്രിസ്റ്റിയാന പറഞ്ഞു. ക്രിസ്റ്റിയാന വിർജീനിയയിലെ റാൻഡോൾഫ് കോളേജിൽ നിന്ന് ബിരുദം നേടി.
