ദില്ലി മെട്രോയ്ക്ക് അകത്ത് ഒരു യുവതി ചെയ്യുന്ന അസാധാരണമായ കാര്യമാണ് വീഡിയോയിലുള്ളത്. മെട്രോയ്ക്ക് അകത്ത് മൊബൈല്‍ ഫോണും ലാപ്ടോപുമെല്ലാം ചാര്‍ജ് ചെയ്യാനും മറ്റുമായി സ്ഥാപിച്ചിട്ടുള്ള പ്ലഗ് പോയിന്‍റുകള്‍ കണ്ടിട്ടില്ലേ?

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ രസകരവും പുതുമയുള്ളതുമായ എത്രയോ വീഡിയോകളാണ് നംകാണുന്നത്. ഇവയില്‍ പലതും പക്ഷേ കാഴ്ചക്കാരെ കൂട്ടുന്നതിന് വേണ്ടി മാത്രം തയ്യാറാക്കുന്നതാണെന്ന് കാണുമ്പോഴേ വ്യക്തമാകും. മറ്റ് ചില വീഡിയോകളാകട്ടെ, അപ്രതീക്ഷിതമായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളും ആയിരിക്കും. 

ഇത്തരത്തിലുള്ള വീഡിയോകളാണ് യഥാര്‍ത്ഥത്തില്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം കാഴ്ചക്കാരെ സമ്പാദിക്കാറ്. അപകടങ്ങളോ അല്ലെങ്കില്‍ ആളുകള്‍ക്ക് സംഭവിക്കുന്ന രസകരമായ അബദ്ധങ്ങളോ അതുമല്ലെങ്കില്‍ നമുക്ക് സുപരിചിതമല്ലാത്ത കാഴ്ചകളോ എല്ലാമായിരിക്കും ഇങ്ങനെ വരുന്ന വീഡിയോകളുടെയെല്ലാം ഉള്ളടക്കമാകാറ്.

സമാനമായ രീതിയില്‍ നമ്മള്‍ കാണാൻ സാധ്യതയില്ലാത്ത, ഏറെ കൗതുകകരമായൊരു കാഴ്ചയിലേക്കാണിനി നിങ്ങളെ കൂട്ടിക്കൊണ്ട് പോകുന്നത്. ദില്ലി മെട്രോയ്ക്ക് അകത്ത് ഒരു യുവതി ചെയ്യുന്ന അസാധാരണമായ കാര്യമാണ് വീഡിയോയിലുള്ളത്.

മെട്രോയ്ക്ക് അകത്ത് മൊബൈല്‍ ഫോണും ലാപ്ടോപുമെല്ലാം ചാര്‍ജ് ചെയ്യാനും മറ്റുമായി സ്ഥാപിച്ചിട്ടുള്ള പ്ലഗ് പോയിന്‍റുകള്‍ കണ്ടിട്ടില്ലേ? ഇതിനകത്ത് കുത്തി ഒരു ഹെയര്‍ സ്ട്രെയിറ്റനര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് യുവതി. പരസ്യമായി മറ്റ് യാത്രക്കാര്‍ നോക്കിനില്‍ക്കെ മുടി ഭംഗിയാക്കുകയാണിവര്‍. വീഡിയോയില്‍ ഇവരുടെ മുഖം വ്യക്തമല്ല.

ശരിക്കും ആവശ്യാര്‍ത്ഥം ചെയ്യുന്നതാണോ അതോ വീഡിയോയ്ക്ക് വേണ്ടി ചെയ്യുന്നതാണോ എന്ന് വ്യക്തമല്ല. ഏതായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുവതിക്ക് നേരെ തിരിയുന്നവരെയാണ് അധികവും കാണുന്നത്. മാതാപിതാക്കളും അധ്യാപകരുമെല്ലാം കുട്ടികളെ മര്യാദ പഠിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നതിന്‍റെ തെളിവാണ് യുവാക്കള്‍ ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നും ഇതൊന്നും അനുവദിച്ചുകൊടുക്കരുത് എന്ന് വാദിക്കുന്നവരും ഏറെയാണ്.

അതേസമയം ഒരുപക്ഷേ വീട്ടില്‍ വച്ച് മുടി സെറ്റ് ചെയ്യാൻ സമയം കിട്ടാഞ്ഞിട്ടോ, അല്ലെങ്കില്‍ കറണ്ട് ഇല്ലാഞ്ഞിട്ടോ ചെയ്യുന്നതാകാം, ഇത് അത്ര വലിയ കുറ്റമായി തോന്നുന്നില്ലെന്നും വീഡിയോയ്ക്ക് വേണ്ടി ചെയ്തതാണെങ്കിലും ഇതിനെയൊന്നും അത്രകണ്ട് വിമര്‍ശിക്കേണ്ടതില്ലെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്തായാലും വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു എന്നുതന്നെ പറയാം.

വീഡിയോ...

Scroll to load tweet…

Also Read:- മെട്രോയ്ക്കകത്ത് റീല്‍സിനായി ഡാൻസ്; 'അങ്കിളിന്‍റെ നോട്ടമാണ് കലക്കൻ' എന്ന് കമന്‍റുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News