ലൈംഗികത പലപ്പോഴും ചര്‍ച്ചയാകുന്ന ഒരു വിഷയമാണ്. ഒരാളുടെ ലൈംഗികതയെ കുറിച്ച്, ലൈംഗിക താല്‍പര്യത്തെ കുറിച്ച് അയാള്‍ക്ക് തന്നെ ധാരണയുണ്ടാകണം.  ലൈംഗിക താല്‍പര്യം ഓരോ വ്യക്തികളിലും ഓരോ തരത്തിലാണ്. ലൈംഗിക താല്‍പര്യമില്ലായ്മയും വര്‍ധിച്ചുവരുന്ന സാഹചര്യവും ഇന്ന് നിലനില്‍ക്കുന്നുണ്ട്.  

പണ്ട് നീലച്ചിത്രങ്ങള്‍ അടങ്ങിയ മാസികകളിലായിരുന്നു പലരും ആനന്ദം കണ്ടെത്തിയിരുന്നത്.  അതും കടന്ന് ഇപ്പോള്‍ ഇന്‍റര്‍നെറ്റ്  പോണോഗ്രാഫിയുടെ കാലമാണ്. ഇപ്പോള്‍ അത് പോണ്‍ വീഡിയോകളും കടന്ന്, ഡേറ്റിങ്ങ് ആപ്പുകളിലേക്കും, പങ്കാളിക്ക് സ്മാര്‍ട്ട് ഫോണ്‍ വഴി അകലെ നിന്ന് നിയന്ത്രിക്കാവുന്ന സെക്സ് ടോയ്സുകളിലേക്ക് എത്തിനില്‍ക്കുന്നു. അത്തരം സാഹചര്യത്തിലാണ് ഇപ്പോള്‍ ലോകത്തിലെ ആദ്യത്തെ പോൺ സർവ്വകലാശാലയ്ക്കും തുടകമാകുന്നത്.

 പോൺതാരം അമരാന്‍റാ ഹങ്ക് ആണ് കൊളംബിയയിൽ ഇത്തരമൊരു യൂണിവേഴ്സിറ്റിക്ക് തുടക്കമിടുന്നത്.  അഭിനയം, നിർമാണം തുടങ്ങി പോൺചിത്രങ്ങളുടെ എല്ലാ വശങ്ങളും ഈ സർവ്വകലാശാലയുടെ സിലബസ്സിലുണ്ട്.  ഈ വാര്‍ത്തയെത്തിയത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. 

മാധ്യമപ്രവർത്തകയായി കരിയർ തുടങ്ങുകയും യാദൃശ്ചികമായി പോൺ ഇൻഡസ്ട്രിയിൽ എത്തിച്ചേരുകയും ചെയ്ത നടിയാണ് അമരാന്‍റാ. തുടക്കക്കാരായ പോൺ താരങ്ങൾക്ക് ലൈവ് പെർഫോമൻസ് പരിശീലനവും ഈ സർവ്വകലാശാലയിൽ നൽകാനാണ് തീരുമാനം. തികച്ചും ആണധികാരം നിറഞ്ഞ ഒരു സമൂഹത്തിൽ പെൺ പോൺതാരങ്ങൾക്ക് നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. അത്തരം സാഹചര്യങ്ങളെ അതിജീവിക്കേണ്ടതെങ്ങനെ എന്നതിനെ കുറിച്ചും ഇവിടെ ചര്‍ച്ചയാകും എന്നും അമരാന്‍റാ പറയുന്നു.