ജനിച്ച മാസം അടിസ്ഥാനപ്പെടുത്തി എല്ലാവര്‍ക്കും ഓരോ സോഡിയാക് സൈന്‍ ഉണ്ടായിരിയക്കും. ഇവയെ അടിസ്ഥാനപ്പെടുത്തി ഒരു വ്യക്തിയെക്കുറിച്ചു കൂടുതലറിയാം. അവര്‍ എങ്ങനെയുള്ളയാളാണെന്നും അവരുടെ ഇഷ്ടങ്ങള്‍ എന്താല്ലാമാണെന്നും ഈ സോഡിയാക് സൈന്‍ വെച്ച് വിലയിരുത്താം.  ഇവിടെ നിങ്ങളുടെ പ്രണയം എങ്ങനെയായിരിക്കുമെന്ന് സോഡിയാക് സൈന്‍ പറയുന്നത്  നോക്കാം... 

1. ഏരീസ് (Aries)

ഏരീസില്‍ ജനിച്ചവര്‍ അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നവരാണ്. മറ്റുളളവര്‍ അവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് അവര്‍ക്ക് ഇഷ്ടപ്പെടില്ല. ഏരീസുകാരുടെ ക്ഷമയില്ലായ്മ പലപ്പോഴും പ്രണയത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. വളരെയധികം ഈഗോയുളളവരും എപ്പോഴും പങ്കാളിയുമായി വാദത്തില്‍ ഏര്‍പ്പെടുന്നവരുമായിരിക്കും. 

2. ടോറസ് (Taurus)

വളരെ കര്‍ക്കശക്കാരാണ് ടോറസില്‍ ജനിച്ചവര്‍. അവരുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്ത് വരാന്‍ ആഗ്രഹിക്കാത്തവരാണ്. ഇത്തരക്കാര്‍ പെട്ടെന്ന് ആരെയും വിശ്വസിക്കില്ല, പങ്കിയെ പോലും. 

3. ജെമിനി (Gemini)

വളരെ  ശ്രദ്ധാലുക്കാരാണ് ജെമിനിയില്‍ ജനിച്ചവര്‍. ഇത്തരക്കാരുടെ വ്യക്തത്വം എന്തൊണെന്ന് മുന്‍കൂട്ടിപ്രവചിക്കാനാവാത്തതാണ്. അതുകൊണ്ട് ഒരു പ്രണയത്തിലേര്‍പ്പെടാനും ഇവര്‍ കുറച്ച് പ്രയാസപ്പെടും. വളരെ നയതന്ത്രപരമായി പെരുമാറുന്നവരുമാണ്. 

4. ക്യാന്‍സര്‍ (​Cancer)

പങ്കാളിയെ കെയര്‍ ചെയ്യുന്ന സ്വഭാവമുളളവരാണ് ഇക്കൂട്ടര്‍. പ്രണയബന്ധത്തില്‍ പലപ്പോഴും പ്രതീക്ഷകള്‍വെച്ചുപുലര്‍ത്തുന്നവരാണ് ഇവര്‍. 

5. ലിയോ (Leo)

തെറ്റായ വ്യക്തിയുമായാണോ പ്രണയത്തിലാകുന്നത് എന്ന ഭയം ഉളളിലുള്ളവരാണ് ഇക്കൂട്ടര്‍. അതുകൊണ്ട് തന്നെ പങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരുമാണ്. ആളുകളുമായി ഒരു വൈകാരിക ബന്ധമുണ്ടാക്കാനും സമയം എടുക്കും. 

6. വിര്‍ഗോ (Virgo)

ഇത്തരക്കാര്‍ സമ്പൂര്‍ണ്ണതാവാദികളായിരിക്കും.  പ്രണയത്തിന് വലിയ സ്ഥാനം നല്‍കുന്നവരുമാണ്. തനിക്ക് മാനസികമായി അടുക്കാന്‍ കഴിയുന്നവരുമായി മാത്രമേ ഒരു ബന്ധത്തിന് ഇക്കൂട്ടര്‍ തയ്യാറാവുകയുള്ളൂ. 

7. ലിബ്ര ​(Libra)


 

എന്തുകാര്യത്തിനും ഇരുമനസ്സാണ് ഇവര്‍ക്ക്.  ഇവര്‍ പലപ്പോഴും പങ്കാളിയെ ആശ്രയിക്കുന്നവരുമാണ്. ഒറ്റപ്പെടലുകളെ ഭയപ്പെടുന്നവരാണ് ഇക്കൂട്ടര്‍. അതുകൊണ്ട് ഒന്നും ചിന്തിക്കാതെ പെട്ടെന്ന് പ്രണയബന്ധങ്ങളില്‍പ്പെടുന്നവരാണ് ഇത്തരക്കാര്‍. 

8. സ്‌കോര്‍പിയോ (Scorpio) 

ബന്ധങ്ങളിലെ ചതിക്കുഴികളെ ഭയപ്പെടുന്നവരാണ് ഇക്കൂട്ടര്‍. അതുകൊണ്ടുതന്നെ  ഇക്കൂട്ടര്‍ പ്രണയബന്ധങ്ങളില്‍ അസൂയാലുക്കരും പൊസസീവുമായിരിക്കും. പങ്കാളിയെ പെട്ടെന്ന് ഒന്നും വിശ്വസിക്കുന്നവരുമല്ല. 

9. സാജിറ്റേറിയസ് (Sagittarius)

ജീവിതത്തോട് എപ്പോഴും ആവേശമുള്ളവരായിരിക്കും ഇക്കൂട്ടര്‍. ബോറടിക്കാത്ത ഒരു പ്രണയബന്ധം ആഗ്രഹിക്കുന്നവരാണ് ഇവര്‍. 

10. കാപ്രിക്കോണ്‍ (Capricorn)

എന്തും പരിശോധിക്കാനും പ്ലാന്‍ ചെയ്യാനും ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടര്‍. ദീര്‍ഘക്കാലം മുന്നോട്ട് പോകുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഇവര്‍ പ്രണയ ബന്ധത്തിലേര്‍പ്പെടൂ. 

11. അക്വാറിയസ് (Aquarius)

ഇക്കൂട്ടര്‍ വളരെ പെട്ടെന്ന് എല്ലാവരെയും വിശ്വസിക്കുന്നവരാണ്. ബന്ധങ്ങളിലെ നിരാശകള്‍ ഇവരെ ഭയപ്പെടുത്തും. ആദര്‍ശവാദികളായ ഇവര്‍ പ്രണയബന്ധം വിജയിക്കുമോ എന്ന് സംശയിക്കുന്നവരാണ്.

12. പീസസ് (Pisces)

ഇക്കൂട്ടര്‍ വളരെ റൊമാന്‍റികാണ്. അവരുടെ പഴയകാല അനുഭവങ്ങള്‍ മൂലം പെട്ടെന്ന് ആരെയും വിശ്വസിക്കാത്തവരുമാണ്. 

 

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ