ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുജേഷ് പി പി എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ഒറ്റയുറക്കത്തില്‍ പട്ടം,
നിര്‍മ്മിക്കുന്ന കുട്ടി 
ചുരുട്ടിവെച്ച 
കൈവെള്ളയ്ക്കുള്ളില്‍
ചരടിനെ 
മുറുക്കെപ്പിടിക്കുന്നു,

എത്ര നീട്ടിപ്പറത്തിയിട്ടും
മേഘത്തിനൊപ്പം
സ്വപ്നം വരച്ച്
തോറ്റു പോവുന്നതിനെ,

സൂര്യനുദിക്കുമ്പോള്‍
കണ്ണില്‍ തട്ടാതെ,
കിളിയില്‍ കുരുങ്ങാതെ,
പൂക്കളെ മാത്രം തൊടുന്നു,

ചില്ലയില്‍ നിന്ന്
ഇറങ്ങി വന്നവയെ,
കൊഴിഞ്ഞുവെന്ന്
നിങ്ങള്‍ പേര് 
മാറ്റി വിളിച്ചവയെ
കൂടെ കൂട്ടുന്നു,

വെയിലറിയാതെ
മഴ തൊടാതെ
എത്ര പൂക്കളെയാണ്
ആകാശം തൊടുവിച്ചത്!

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...