ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

ദൂരെ ദൂരെ
കടലരികിന്റെ 
അദൃശ്യതയില്‍ നിന്നുയരുന്നു
അവന്റെ ഉജ്ജ്വല മുഖം.

അവന്‍ വരുന്നത് 
ഒരു പുരാതന നഗരത്തില്‍ നിന്നാണ്. 
ഋതുക്കള്‍ മാത്രമുടുത്ത്, 
രാവിന്‍ നിറമാര്‍ന്നൊരിരുള്‍
തേജസ്സ് പോലെ. 

അവന്റ നിശ്വാസങ്ങളില്‍ 
പല ദേശങ്ങള്‍, ഭാഷകള്‍,
സംസ്‌കാരങ്ങള്‍. 
വിരിഞ്ഞ നെഞ്ചില്‍
അനാഥ തീരങ്ങളുടെ
പച്ചപ്പുല്‍ത്തറ. 

മിഴികളില്‍ നീറും നെടുവീര്‍പ്പിന്‍
വിലാപ വേഗങ്ങള്‍. 
ചോരയിറ്റും
പ്രാണനാളം മുറിഞ്ഞൊഴുകും 
നിഗൂഢ വേദന. 

തീ മുടിയിഴകളില്‍ 
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, 
പെരുവിരലില്‍
ഉയിര്‍കൊള്ളുന്ന നൃത്തവേഗങ്ങള്‍. 

പാദങ്ങളില്‍
മഹാ പ്രതിരോധത്തിന്റെ
ചരിത്ര വേരുകള്‍. 
വാക്കിന്റെ ഗര്‍ത്തങ്ങളില്‍ 
തിരസ്‌കൃത വിഷാഗ്‌നിജ്വാലകള്‍ 
നക്കിക്കരിച്ച വസന്തങ്ങള്‍. 

ശിലയുറഞ്ഞ തുടകളില്‍ 
മലകളും മേഘങ്ങളും, 
ഞാന്‍ നിന്നില്‍ കണ്ണും നട്ടിരുന്നു. 
ബിര്‍ച്ച് മരം പോലെ
നിന്റെ വംശീയവിരുദ്ധ ലിംഗം, 
പറ്റാവുന്നത്ര ചലനത്തില്‍ 
എന്റെ വെളുത്ത
ദുരാത്മാഭിമാനത്തെ
സ്വതന്ത്രമാക്കുന്നു. 

അവിടെയാ ഇടുങ്ങിയൊരിടത്തില്‍ 
പുറത്തു കടക്കാനാവാത്ത 
പുതിയൊരാനന്ദം കൈവരിക്കുന്നു. 

ഇണ ചേരലിന്റെ കസ്തൂരി ഗന്ധം, 
വന്യമാം രതിക്കുള്ളില്‍ 
തടവ് ചാടിയ പ്രണയത്തിന് 
പുതിയ ചിറകുകള്‍ മുളയ്ക്കുന്നു, 
വിയര്‍പ്പിന്റെ ശലഭ മരങ്ങള്‍ക്ക് മേലെ 
ഉടലുകള്‍ നഗ്‌നനടനം ചെയ്യുകയാണ്. 

ഈ ശാദ്വല ഭൂമിയില്‍
ചെറുമരത്തോപ്പിലെ
ഗായക സംഘം പോലെ പാടുന്ന
ദിഗംബര സംന്യാസിമാരുടെ 
കത്തുന്ന ചുംബനങ്ങളില്‍
കാലം പടംപൊഴിച്ചു പിന്‍വാങ്ങുന്നു. 
പ്രപഞ്ചമൊരു വാന്‍ഗോഗ് ചിത്രം പോലെ 

ചില്ല പ്രസിദ്ധീകരിച്ച മികച്ച കവിതകളും കഥകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona