ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് . ദിവ്യ എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


വിശപ്പ്

ദാഹമകറ്റാന്‍
നീരുറവയില്ല

അഗ്‌നിയായാളുന്ന
കണ്ണില്‍ ചൂടേറ്റു
മങ്ങിമയങ്ങുന്ന
ദാരിദ്ര്യമേ

പ്രാണന്റെ തേങ്ങല്‍
കേള്‍ക്കുന്നിടനെഞ്ചു
ഇരുളിന്‍ പെരുമ്പറ
മുഴക്കിടുന്നു


വിറക്കുന്നു അധരം
വിശപ്പകറ്റാന്‍
വെപ്രാളമൗനം
തുടിച്ചിടുന്നു
മരവിച്ച ശ്വാസം
പരക്കെ ശമിക്കവേ
വികൃതമായ് ഉതിരുന്നു
വിരാമ ജഡം