ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഇന്ദുലേഖ വി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................


എവിടേക്കും
പോകുവാനില്ലാത്ത
ഈ ശീതകാല
രാത്രിയില്‍
കാതറിന്‍ നീ 
എന്റെ ഓര്‍മ്മയാകുന്നു.


ബിര്‍ച്ച് മരങ്ങള്‍
നിറഞ്ഞ
താഴ് വരയില്‍ 
നിന്റെ വെള്ളക്കുതിര
ഇവാന്റെ കുളമ്പടിയൊച്ചകള്‍
എന്റെ കാതുകള്‍ക്ക്
സംഗീതമായിരുന്നു

സൂചിയിലക്കാടുകളിലേക്ക്
മഴ പെയ്യുന്ന
പകലുകളില്‍
നിന്റെ ധാന്യപ്പുരയിലെ
പഴയ പിയാനോ
നമ്മുടെ പ്രണയത്തിന്റെ
ഹാര്‍മണി
ഉതിര്‍ത്തിരുന്നു

.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

.........................

വിളവെടുപ്പിന്റെ
ദിനങ്ങളില്‍
നിന്റെ പാട്ടുകളൂറുന്ന
ചുണ്ടുകളും
യൗവനത്തിന്റെ തിളക്കവും ,
താളത്തില്‍ ചലിക്കുന്ന
കൈയ്യുകളും
പ്രകൃതിയിലും ആഹ്ലാദം
നിറച്ചിരുന്നു

കാതറിന്‍
നീയോര്‍ക്കുന്നുണ്ടോ
ബാബിലോണിയയിലെ
നീലനദിക്കരയില്‍
നമ്മള്‍ ആദ്യം കണ്ടത്

ആ ഡിസംബര്‍ രാവില്‍
ആകാശത്തുദിച്ച
വീനസ് നക്ഷത്രത്തിന്റെ
തിളക്കമായിരുന്നു
നിന്റെ കണ്ണുകള്‍ക്ക്

പ്രിയമുള്ളവളേ

നിന്നില്‍ നിന്നും
എത്രയോ കാതം അകലെയായിരിക്കുന്നു
ഇന്ന് ഞാന്‍

നമ്മള്‍ പിരിഞ്ഞതിനെ
മാതളയല്ലികളുടെ വേര്‍പ്പെടല്‍
എന്നാണല്ലോ നീ
വിശേഷിപ്പിച്ചത്

നിന്റെയാ
കല്‍പ്പനയില്‍
ഈ വിരഹവും
അങ്ങനെ
മധുരതരമാകുന്നു

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...