Asianet News MalayalamAsianet News Malayalam

Malayalam Poem : മീന്‍പിടുത്തക്കാരന്റെ ആദ്യ ഏഴു ദിവസങ്ങള്‍, സുരേഷ് നാരായണന്‍ എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുരേഷ് നാരായണന്‍ എഴുതിയ കവിത

chilla malayalam poem by Suresh Narayanan
Author
First Published Jan 17, 2023, 2:55 PM IST

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Suresh Narayanan

 

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

ഒന്നാം ദിവസം

സമുദ്രനഗ്‌നത:
അവനാണ് ആ വലയില്‍ വീണത്.

രണ്ടാം ദിവസം

തുടര്‍ച്ചുഴികളില്‍, 
കാലുകള്‍ 
വലകള്‍ 
കണക്കുകൂട്ടലുകള്‍
എല്ലാം
തെറ്റി.

വെള്ളം തേവിത്തേവി 
ശ്വാസകോശങ്ങള്‍ തേങ്ങി.

മൂന്നാം ദിവസം

കുഞ്ഞുമത്തികളുടെ കൂട്ടപ്പിടച്ചില്‍;
അകമ്പടിയായ്
കൈപ്പേശികളുടെ തീരാനൃത്തം.

 

.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

.........................

 

 

നാലാം ദിവസം

വള്ളപ്പുറത്ത് കാലുതട്ടിക്കൊണ്ടവന്‍ പറഞ്ഞു:
തിരകള്‍ക്കു മേലെ
നീ കുതിരയാവുക;
കഴുകന്‍ ആകണം
എനിക്ക്.

അഞ്ചാം ദിവസം

വലക്കു ഭ്രാന്തുപിടിച്ച നാള്‍; അസ്തമയത്തിനു മുമ്പേ 
ചുവന്നു തുടുത്തൂ ഉള്ളംകടല്‍.

ആറാം ദിവസം

'ഓടിപ്പോകാന്‍ കഴിയാത്ത 
വെറും അരൂപി'
എന്ന നീട്ടിത്തുപ്പലുകളില്‍
ഞെളിപിരികൊണ്ട്,
ഞെളിപിരികൊണ്ട്,
കീറിമുറിക്കപ്പെട്ട്,
അവന്റെ കാല്‍ക്കീഴില്‍
തലകുനിച്ച്, ഉടല്‍ വളച്ച്....


ഏഴാം ദിവസം

'നിന്റെ നിസ്സഹായമാം നഗ്‌നതയെ
എന്റെ കറുത്ത ആശകളാല്‍
ഞാന്‍
തുളച്ച്,
തിളച്ച് ,
മുറിച്ച് ,
കടന്നു കൊണ്ടേയിരിക്കും'
എന്ന അവന്റെ 
കവിതയെഴുത്ത് 
പൂര്‍ത്തിയാക്കിയ ദിവസം.

 

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Follow Us:
Download App:
  • android
  • ios