Asianet News MalayalamAsianet News Malayalam

Malayalam Poems: നീ, സുരേഷ് നാരായണന്‍ എഴുതിയ അഞ്ച് കവിതകള്‍

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സുരേഷ് നാരായണന്‍ എഴുതിയ അഞ്ച് കവിതകള്‍ 

chilla malayalam poem by Suresh Narayanan
Author
First Published Oct 5, 2023, 6:29 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Suresh Narayanan


1

ഞാന്‍ മണ്ണ്;
നീയെന്ന മഴയിലലിയാന്‍ കാത്തുനില്‍ക്കും മണ്ണ്.

2

നിര്‍ത്തൂ നീ 
മറുകെണ്ണലുകള്‍ ;
ആരംഭിക്കാം നമുക്ക്
മധു നുകരലുകള്‍!

3

പകല്‍ 
നിന്റെ വാള്‍ത്തുമ്പിലും 
രാത്രി 
നിന്റെ വിരല്‍ത്തുമ്പിലും കാത്തിരിക്കുന്നു. 
ഏതെടുക്കും നീ?

4

നീ തൊട്ടു;
ഞാന്‍ നെടുകേ പിളര്‍ന്നു.

5

അവസാനിക്കാത്ത തുരങ്കം പോല്‍, അതിന്റെ ഗര്‍ഭത്തിലെ ഇരുട്ടുപോല്‍,
നമ്മുടെ രാത്രികള്‍ 
രാത്രികള്‍...

കാറ്റേ,
എപ്പോഴാണ്
ഇടയിലൂടെ 
നീ കടന്നു പോകേണ്ടത് എന്ന് ഞങ്ങളുടെ 
മൂക്കുകളും ചുണ്ടുകളും തീരുമാനിക്കും.


(തിരശ്ശീല: വാഴ്‌വ് മുഖ്യം 
ചാവോ സത്യം!)

Follow Us:
Download App:
  • android
  • ios