ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  സുരു കൊമ്പിച്ചടുക്കം എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


ഇറങ്ങിപ്പോകുന്ന വീട്


വീട്
ഇറങ്ങിപ്പോയി
ഒരു വാക്ക് പോലും
ഉരിയാടാതെ !

പല നാളായ് ഞങ്ങള്‍
നോക്കില്ല, മിണ്ടില്ല
കനമുള്ള മൗനത്തില്‍ 
മുങ്ങി നിന്നു.

വെയില്‍,
മഴ,
കിനാവ്,
കാഴ്ച
ഇതിനെല്ലാം ഒപ്പം നിന്നെന്ന് വീട്.

ആലസ്യം,
നന്മ വറ്റിയ മനസ്സ്,
ചിതറിയ ചിന്തകള്‍,
പൊട്ടിയ സ്വപ്നം,
തിമിരം ബാധിച്ച നോട്ടം,


പോകുന്നുവെന്ന്
വീട്!