ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. തസ്‌നി ജബീല്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

മനുഷ്യനില്ലാതായാല്‍ 
ഭൂമിയിലെ ജലാശയങ്ങളെല്ലാം സ്ഫുടമാകും. 
അടിത്തട്ടില്‍ നീന്തിത്തുടിക്കുന്ന മീനുകള്‍ 
ആദ്യമായി ആകാശം കാണും. 
ആകാശമപ്പോള്‍ പഞ്ഞിപോലുള്ള 
വെള്ളയുടുപ്പിട്ട് മന്ദം മന്ദമൊഴുകും. 

പരുപരുത്ത റോഡുകളിലെല്ലാം 
മെല്ലെ പുല്‍നാമ്പുകള്‍ തളിര്‍ത്തു തുടങ്ങും 
അവയ്ക്ക് മുകളില്‍ മഞ്ഞിന്‍ കണങ്ങളുതിര്‍ന്നു വീഴും 
അതിലൂടെ ജീവജാലങ്ങള്‍ നിര്‍ഭയം വിഹരിക്കും 

Also Read : ലളിതമായ പ്രണയം, ബ്രസീലിയന്‍ കവി അദേലിയ പ്രാഡോയുടെ കവിത

Also Read : തിരസ്‌കാരം, ഷിഫാന സലിം എഴുതിയ കവിത

മഴത്തുള്ളികള്‍ ഭൂമിയില്‍ ആഴ്ന്നിറങ്ങും 
ഭൂമി കുളിരണിഞ്ഞു പുളകിതയാകും 

എങ്ങും മരങ്ങള്‍, പൂവുകള്‍ തിങ്ങിനില്‍ക്കും 
കിളികള്‍ മധുനാദമുതിര്‍ക്കും 

Also Read: വീട് ഉറങ്ങുന്നു, ഹേമാമി എഴുതിയ കവിത

രാജ്യങ്ങള്‍, ഭൂഖണ്ഡങ്ങള്‍ എന്നിങ്ങനെ 
മനുഷ്യന്‍ വരച്ചിട്ട അതിരുകളെല്ലാം മാഞ്ഞ്
ലോകമൊന്നായിത്തീരും, 
ആയുധങ്ങള്‍ തുരുമ്പെടുത്തു ദ്രവിക്കും,
യുദ്ധങ്ങള്‍ ഇല്ലാതാകും. 
വിശപ്പിനു വേണ്ടിയല്ലാതെ ഒരു കൊലപാതകവും 
ഭൂമിയില്‍ രേഖപ്പെടുത്താതെയാകും.

അധിനിവേശം, അധികാരം, ആധിപത്യം 
എന്നീ വാക്കുകള്‍ അപ്രത്യക്ഷമാകും.
ജാതി, മതം, വര്‍ഗം, വര്‍ണം 
എല്ലാ വിവേചനങ്ങളും ഇല്ലാതെയാകും. 
എല്ലാവരും ഒരുമയോടെ വസിക്കും .

Also Read : വിവാഹത്തെകുറിച്ച് സുകന്യ പറയുമ്പോള്‍, സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

Also Read : ഒറ്റ, സുഹാന പി എഴുതിയ കവിത

ഒരു ദിനം ജീവജാലങ്ങള്‍ യോഗം ചേര്‍ന്ന് 
ഭൂമിയെന്ന പേര് മാറ്റി 
സ്വര്‍ഗമെന്ന പുതിയ പേര് വിളിക്കും.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...