Asianet News MalayalamAsianet News Malayalam

Malayalam Poem: വരാല്‍ക്കഥയില്‍ നമ്മള്‍, അനൂപ് ഷാ എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അനൂപ് ഷാ എഴുതിയ കവിത

chilla malayalam  short story by Anup Sha
Author
First Published Mar 14, 2024, 1:12 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by Anup Sha

 

അതെനിക്ക് നല്ലോണം ഓര്‍മ്മയുണ്ട്,
നല്ല പുള്ള ചമയാന്‍-
ചേരാത്ത ഗോഷ്ടികളില്‍ വീര്‍പ്പുമുട്ടാത്ത
നമ്മുടെ ആദ്യ കൂട്ടിമുട്ടല്‍.

അലച്ച് മിണ്ടി
മുഖം പൊത്താതെ ചിരിച്ച്
സി മാര്‍ക്കിന്റെ വേവലാതിയില്ലാതെ-
ബ്രോഡ് വേയില്‍ ബാര്‍ഗയിന്‍ ചെയ്ത് നിരങ്ങിയ-
വൈകുന്നേരം മുതല്‍ രാത്രി വരെ,
എന്റെ ഗൂഗിള്‍ ഡ്രൈവില്‍ സേവ് ആണ്.

ഇതുവരെ തൊട്ടട്ടു പോയവരീന്നൊക്കെ 
നീ സ്‌പെഷ്യല്‍ ആയിരുന്നെങ്കിലും,
''പുതിയൊരാളുടെ വരവ്,
ഇനിയൊരാളൂടെ വരാനുണ്ടെന്ന,
രജിസ്റ്റര്‍ഡ് കത്ത് എത്തിക്കാനാണെന്ന് '
എന്റെ നിരാശയുടെ അടിസ്ഥാന പാഠാവലികള്‍-
ഓര്‍മ്മിപ്പിക്കുന്നു.

ഒന്ന് പഴകി
പരുവപ്പെട്ടുകഴിയുമ്പോ,
സ്വയം പുതുക്കപ്പെട്ടോ തിരുത്തിയോ
ഇറങ്ങിപ്പോകും, ഇറങ്ങാന്നേരമൊരു-
കത്ത് തന്നേല്‍പ്പിക്കും,
അതോണ്ട് കെട്ടുപുള്ളികളൊന്നുമില്ലാത്തൊരു-
ഒപ്പ് ഞാന്‍ ശീലമാക്കിട്ടുണ്ട്.

ഈ പരന്ന ഭൂമിയില്‍
കൂട്ടുകൂടുമ്പോ
ഒരാള്‍ ട്രാഷ് ഗോള്‍ഡിനെപ്പോലെ*
ഒരാള്‍ വരാലിനെപ്പോലെ,
പക്ഷേ..
നമ്മടെ കാര്യത്തില്‍
വരാലൊരു വലിയ നുണയാണ്,
എരിഞ്ഞു തീരാന്‍ വിധിക്കപ്പെട്ട 
രണ്ട് ട്രാഷ് ഗോള്‍ഡുകളായിരുന്നു
നമ്മള്‍.

(ട്രാഷ് ഗോള്‍ഡ് - വരാലിന്ന് തീറ്റയായി കൊടുക്കുന്ന മീന്‍ )
 

Follow Us:
Download App:
  • android
  • ios