Asianet News MalayalamAsianet News Malayalam

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇത്തവണ ഓണ്‍ലൈനില്‍; ഉദ്ഘാടനം നാളെ

: ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഇ പതിപ്പിന് (eKLF) നാളെ തുടക്കമാകും.

DC books Kerala literature festival
Author
Thiruvananthapuram, First Published May 27, 2021, 12:31 PM IST


കോട്ടയം: ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഇ പതിപ്പിന് (eKLF) നാളെ തുടക്കമാകും. രാവിലെ പത്തിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍  ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ എ പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. രവി ഡി സി , ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുുല്‍ ഹക്കീം എന്നിവര്‍ പങ്കെടുക്കും. 

'കവിതയിലെ കാലമുദ്രകള്‍' എന്ന വിഷയത്തില്‍ സച്ചിദാനന്ദനുമായി ഡോ. പി സുരേഷ് നടത്തുന്ന സംവാദത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് അന്താരാഷ്ട്ര കാവ്യോത്സവം നടക്കും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ സച്ചിദാനന്ദന്റെ എഴുപത്തഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാവ്യോത്സവം  ഫലസ്തീന്‍ കവി അസ്മ അസെ, ലക്ഷദ്വീപ് കവി ഇസ്മത്ത് ഹുസൈന്‍ എന്നിവരുടെ കവിതകളോടെ ആരംഭിക്കും. വൈകീട്ട് എഴുവരെ ആണ് കാവ്യോത്സവം.

അന്താരാഷ്ട്ര കാവ്യോത്സവത്തില്‍ ഫലസ്തീന്‍, ഇസ്രായേല്‍, ദക്ഷിണാഫ്രിക്ക, ഇറ്റലി, അമേരിക്ക, അയര്‍ലണ്ട് തുടങ്ങി ഒന്‍പതുരാജ്യങ്ങളില്‍ നിന്നുള്ള കവികളോടൊപ്പം തസ്ലീമ നസ്രീന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സല്‍മ, കെ ജി ശങ്കരപ്പിള്ള, ചന്ദ്രകാന്ത് പാട്ടില്‍, കുട്ടിരേവതി, നിഷി ചൌള, പി പി രാമചന്ദ്രന്‍, റഫീക്ക് അഹമ്മദ് തുടങ്ങി അമ്പതിലേറേ കവികള്‍ പങ്കെടുക്കുന്നു.

2022 ജനുവരിയില്‍ കോഴിക്കോട് കടപ്പുറത്തു നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യയിലും വിദേശത്തുമുള്ള എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന വിവിധ സംവാദങ്ങളും പ്രഭാഷണങ്ങളും  നടക്കും. 

ഡി സി ബുക്‌സിന്റെ യു ട്യൂബ്, ഫേസ്ബുക്ക് പേജിലൂടെ eKLF കാണുകയും പങ്കാളികളാവുകയും ചെയ്യാം.

Follow Us:
Download App:
  • android
  • ios