തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ കെ അജിതയുടെ പുസ്തകം 'ഓര്‍മയിലെ ഈ നാളങ്ങള്‍' പ്രകാശനം ചെയ്തു. ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡി സി ബുക്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സ്‌പേസസ് ഫെസ്റ്റിന്റെ സി എസ് ചന്ദ്രിക സാറാ ജോസ്ഫിന് നല്‍കിക്കൊണ്ടാണ് പ്രകാശനം ചെയ്തത്.

ജയില്‍ വാസത്തിനും പ്രക്ഷുബ്ധമായ ജീവിതസാഹചര്യത്തിനും ശേഷം തന്‍റെ സാധാരണ ജീവിതത്തെ കുറിച്ച സംസാരിക്കുന്നതാണ് ഈ പുസ്തകമെന്ന് കെ അജിത വ്യക്തമാക്കി.