കുടിയേറ്റവും അഭയാര്‍ത്ഥികളും കൊളോണിയലിസവുമായിരുന്നു ഗുര്‍ണയുടെ നോവലുകളുടെയും ചെറുകഥകളുടെയും മുഖ്യപ്രമേയം. ആദ്യം സ്വാഹിലി ഭാഷയില്‍ എഴുതി തുടങ്ങിയെങ്കിലും പിന്നീട് ഇംഗ്ലീഷിലേക്ക് മാറി. 

സാഹിത്യ നൊബേല്‍ ( Literature Nobel prize-2021) പുരസ്‌കാരം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുല്‍ റസാഖ് ഗുര്‍ണക്ക്(Abdulrazak Gurnah). 1948ല്‍ സന്‍സിബാര്‍ ദ്വീപില്‍ ജനിച്ച ഗുര്‍ണ ഇപ്പോള്‍ ബ്രിട്ടനിലാണ് താമസം. 1960ലാണ് അഭയാര്‍ത്ഥിയായി ബ്രിട്ടനിലെത്തുന്നത്. കെന്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് ആന്‍ഡ് പോസ്റ്റ് കൊളോണിയല്‍ ലിറ്ററേച്ചര്‍ വിഭാഗം പ്രൊഫസറായിരുന്നു. നിരവധി നോവലുകളും ചെറുകഥകളും എഴുതിയിട്ടുണ്ട്.

കുടിയേറ്റവും അഭയാര്‍ത്ഥികളും കൊളോണിയലിസവുമായിരുന്നു ഗുര്‍ണയുടെ നോവലുകളുടെയും ചെറുകഥകളുടെയും മുഖ്യപ്രമേയം. ആദ്യം സ്വാഹിലി ഭാഷയില്‍ എഴുതി തുടങ്ങിയെങ്കിലും പിന്നീട് ഇംഗ്ലീഷിലേക്ക് മാറി. പരമ്പരാഗതി ശൈലിയെ ലംഘിക്കുന്നതായിരുന്നു ഗുര്‍ണയുടെ രചനാ ശൈലിയെന്ന് സ്വീഡിഷ് അക്കാഡമി നിരീക്ഷിച്ചു. 2005ല്‍ പുറത്തിറങ്ങിയ ഡെസേര്‍ഷന്‍ എന്ന നോവല്‍ വലിയ ശ്രദ്ധനേടി.

Scroll to load tweet…

കൊളോണിയലിസത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്തതും ഗള്‍ഫ് മേഖലയിലെ അഭയാര്‍ത്ഥികളുടെ സാംസ്‌കാരികമായും ഭൗതികവുമായുമുള്ള ജീവിത സാഹചര്യങ്ങളോട് അനുകമ്പാപൂര്‍വവുമായുള്ള രചനക്കാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി നിരീക്ഷിച്ചു.

1994ല്‍ പുറത്തിറങ്ങിയ പാരഡൈസ് എന്ന കൃതിയാണ് ഗുര്‍ണയുടെ മാസ്റ്റര്‍പീസ്. 2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്ബ്രഡ് പ്രൈസിനും നാമനിര്‍ദേശം ചെയ്യപ്പെട്ടു. ബൈ ദ സീ എന്ന നോവലാണ് മറ്റൊരു പ്രശസ്ത കൃതി.