ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് രാജന്‍ സി എച്ച് എഴുതിയ കവിത. Asianet News Chilla literary space. malayalam Poem by Rajan CH 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

1

കുട്ടികള്‍
യുദ്ധത്തടവുകാരാവുന്നില്ല

അതിനാലവരെ
കൊന്നു കളയുന്നു.

2

കുട്ടികള്‍
ആയുധമേന്തുന്നില്ല.

ആയുധങ്ങളതിനാല്‍

അവര്‍ക്കു നേരെ നീളുന്നു.

3

കുട്ടികള്‍
ഭാവിയെ സ്വപ്നം കാണുന്നില്ല,
ഭാവി തന്നെയാണവരെന്ന്
അവരെ ചുട്ടെരിക്കുന്നു.

4

കുട്ടികള്‍
മരണത്തെ ഭയക്കുന്നില്ല
ജീവിതം തന്നെയാണവര്‍ക്ക് ഭയം.

അതിനാലവരെ മരണമില്ലാതാക്കുന്നു.

5

കുട്ടികള്‍
പുലരിയാണ്.

സൂര്യനെയവര്‍ മിഴിയിലൊതുക്കുന്നു.

അതിനാലവരെയെരിച്ച്
രാത്രിയാക്കുന്നു.