ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് സുകന്യ എസ് എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by Sukanya S
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

വരണ്ട് പിണഞ്ഞ നീര്‍ക്കാംചോല നോക്കി വാലിഴഞ്ഞ്, കൊയ്ത്ത് കഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ വരണ്ട് വിണ്ടു കീറിയ കട്ടയ്ക്ക് വിടവിലൂടെ എറുമ്പിന്റെ കൂടുകള്‍. ചിതലരിപ്പുകള്‍ മുറിഞ്ഞ വാലിലൊരു കുഞ്ഞനെറുമ്പ് കേറി കൂടി. അവന്റെ മേലിലെന്റെ രക്തം കിനിയുന്നുണ്ടാവുമോ എന്ന് ഭയന്നു
'നീര്‍ക്കാംചോലയിലേക്ക് ഇനീം എത്ര വഴികളുണ്ട്'
' മൂന്നോ... നാലോ...'
കുഞ്ഞനെറുമ്പിന്റ വായ നെറച്ചും പഞ്ചാരപ്പൊടികളൊട്ടി. അവന്‍ കുഴിയാനകള്‍ തുമ്പികളായതിന്റെ കഥയാണ് പറയുന്നത്. കുറേ കഴിഞ്ഞ് എരുക്കിന്റെ ഇലയില്‍ പെട്ടുപോയ രോമമില്ലാത്ത കുറുക്കന്റെ കഥ പറയാന്‍ അവനാവശ്യപ്പെടും.
ആങ്കോരം കഴിഞ്ഞ് നെറ്റിയാടം എത്തുന്നതിന് ഇടയ്ക്ക് ഒരു വളവുണ്ട്. അവിടെ വിശ്രമിക്കാം എന്ന് ഏക്കം കെട്ടി. അവന്‍ മരവി തുഴഞ്ഞു പോകുന്ന മനുഷ്യരെ കാട്ടി തന്നു. മീന്‍പിടുത്തം ജഗ ജില്ലിയായി നടക്കുന്നുണ്ടെന്ന് അവന്‍ അലറി വിളിച്ചു.
എന്നിട്ട് ഉറക്കെ ഉറക്കെ ചിരിച്ചു.
മുന്നോട്ട് നോക്കുമ്പോള്‍ ഉണങ്ങിയ വരികളിലൂടെ ഒരു ചേരപ്പാമ്പ് കാടിന്റെയും നാടിന്റെയും അറ്റമളക്കുന്നു.
അവന്‍ പറഞ്ഞ മരവി എത്ര നോക്കിയിട്ടും ഞാന്‍ കണ്ടില്ല. അവന്റെ കൂടപ്പിറപ്പുകളവനെ തിരയുന്നുണ്ടാവുമോ?
' ഉണ്ടാവാം... ഇല്ലാതിരിക്കാം...'
അവന്‍ പറഞ്ഞ മരവി തുഴയുന്ന മനുഷ്യരെപോലെ അവനും അവന്റെ പിന്‍ഗാമികളെ മറന്നു കാണുമോ.
കാട്ടിലുടനീളം കാടൊച്ചകള്‍ അലറി വിളിച്ചു. ആനത്താര കാണെക്കാണെ ഉള്ളിലൊരുറവ പിറവിയെടുത്തു.
'ഇനീം ഇണ്ടോ... നീര്ക്കാം ചോലേലേക്ക്'
അവന്‍ ഇറങ്ങി നിന്ന് പഞ്ചാര തപ്പി.
' നാലോ... മൂന്നോ...'
കുഞ്ഞനെറുമ്പ് അയാളെ അന്തംവിട്ട് നോക്കി. ഇഴഞ്ഞ പാടുകളില്‍ ചോരയൊലിക്കുന്നു കാട്ടുചോര. എന്നിട്ടും വാലങ്ങോട്ടും ഇങ്ങോട്ടും ഉരസി നീര്‍ക്കാം ചോല കേറുന്ന അരണാമാച്ചനെ അവന്‍ പിന്നീട് കണ്ടില്ല
' അയാള്‍ക്ക് ആരുണ്ടാവും?'
അവന്‍ സ്വയം ചോദിച്ചു.
മറവികളിലൊരു മരവി ഇഴഞ്ഞു പോകുന്നു. അത് അരണാമാച്ചനല്ലേ...ആണോ...?
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...


