Asianet News MalayalamAsianet News Malayalam

സഞ്ചാരികള്‍ക്കായി ' നീലക്കുറിഞ്ഞി സീസണ്‍ 2018'

നീലക്കുറിഞ്ഞി സീസണിലെ വിനോദ സഞ്ചാരികള്‍ക്കായി ' നീലക്കുറിഞ്ഞി സീസണ്‍ 2018 ' എന്ന പേരില്‍ ഇടുക്കി ജില്ലാ ടൂറിസം  പ്രൊമോഷന്‍ കൗണ്‍സില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.  ഇടുക്കി ജില്ലാ കളകടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടറും ഡി.റ്റി.പി.സി ചെയര്‍മാനുമായ  ജീവന്‍ ബാബു കെ. മൊബൈല്‍ ആപ്പിന്‍റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. 

'neelakurunji season 2018' for tourists
Author
Munnar, First Published Oct 1, 2018, 10:29 PM IST

ഇടുക്കി: നീലക്കുറിഞ്ഞി സീസണിലെ വിനോദ സഞ്ചാരികള്‍ക്കായി ' നീലക്കുറിഞ്ഞി സീസണ്‍ 2018 ' എന്ന പേരില്‍ ഇടുക്കി ജില്ലാ ടൂറിസം  പ്രൊമോഷന്‍ കൗണ്‍സില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.  ഇടുക്കി ജില്ലാ കളകടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടറും ഡി.റ്റി.പി.സി ചെയര്‍മാനുമായ  ജീവന്‍ ബാബു കെ. മൊബൈല്‍ ആപ്പിന്‍റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. 

വിനോദ സഞ്ചാരികള്‍ക്കായി പാര്‍ക്കിംഗ് ട്രാഫിക്ക് നിയന്ത്രണങ്ങള്‍, മൂന്നാറിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ടൂര്‍ പാക്കേജുകള്‍, ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ എന്നിവ ഈ മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. നീലക്കുറിഞ്ഞി സീസണ്‍ 2018 എന്ന പേരില്‍ മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

നീലക്കുറിഞ്ഞി സീസണിലെ പ്രത്യേകതകളും മൂന്നാറിലെ അടിസ്ഥാന സൗകര്യങ്ങളും നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍റെ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ മൊബൈല്‍ വഴി ലഭ്യമാക്കുന്ന മറ്റൊരു മൊബൈല്‍ ആപ്ലിക്കേഷനുമാണ് തയ്യാറാക്കിയിട്ടുള്ളത്.  കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും കേരള ഐ.റ്റി. മിഷന്റെയും സഹകരണത്തോടെയാണ് നിര്‍വ്വഹിച്ചിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios