തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പത്ത് കുടുംബശ്രീ ഹോട്ടലുകൾ തുറക്കാൻ തീരുമാനം. ഇവിടെ നിന്ന് പാഴ്സൽ മാത്രമേ അനുവദിക്കൂ. ഹോം ഡെലിവറി സൗകര്യവും ഉണ്ടായിരിക്കും. നിലവിലെ ഹോട്ടലുകൾക്ക് പ്രവർത്തന അനുമതി നൽകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.