ആറ്റിങ്ങൽ ഗവ. ഗേൾസ് ഹൈസ്കൂളില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. സ്കൂൾ കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിന്നാണ് വിദ്യാര്‍ത്ഥി വീണത്.

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. ആറ്റിങ്ങൽ ഗവ.ഗേൾസ് ഹൈസ്കൂളില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. സ്കൂൾ കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിന്നാണ് വിദ്യാര്‍ത്ഥി വീണത്. കാലിന് സാരമായി പരിക്കേറ്റ ആലംകോട് സ്വദേശിയായ പെൺകുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്ങനെയാണ് കുട്ടി കെട്ടിടത്തിൽ നിന്ന് വീണതെന്ന് വ്യക്തമല്ല. 

YouTube video player