Asianet News MalayalamAsianet News Malayalam

കോഴിക്കോട് ജില്ലയില്‍ 10 പേർക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു

110 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഒരു കണ്ണൂര്‍ സ്വദേശി അടക്കം അഞ്ച് പേര്‍ ഇന്ന് രോഗമുക്തരായി.

10 more Covid 19 positive cases in Kozhikode district
Author
Kozhikode, First Published Jun 21, 2020, 7:43 PM IST

കോഴിക്കോട്: മടവൂരിലെ നാല് പേർ ഉൾപ്പെടെ കോഴിക്കോട് ജില്ലയില്‍ 10 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗബാധിതരായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 206 ആയി. 110 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഒരു കണ്ണൂര്‍ സ്വദേശി അടക്കം അഞ്ച് പേര്‍ ഇന്ന് രോഗമുക്തരായി. ഇന്ന് പോസിറ്റീവായവരില്‍ എട്ടു പേര്‍ വിദേശത്ത് നിന്നും(കുവൈത്ത്- 5, യുഎഇ, ഒമാന്‍, ബഹ്‌റൈന്‍- ഒന്ന് വീതം) ഒരാള്‍ മുംബൈ, ഒരാള്‍ ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്. 

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവര്‍:

1. തൊണ്ടയാട് സ്വദേശിനി (25 വയസ്സ്)- ജൂണ്‍ 20ന് മുംബൈയില്‍നിന്ന് ട്രെയിനില്‍ കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.

2. നാദാപുരം സ്വദേശി (28)- ജൂണ്‍ 20ന് ഷാര്‍ജയില്‍നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.

3, 4, 5 & 6
 
മടവൂര്‍ സ്വദേശി (40),  കൊടുവള്ളി സ്വദേശികളായ രണ്ടു പേര്‍ (34, 42), രാമനാട്ടുകര സ്വദേശി (39)- നാലു പേരും ജൂണ്‍ 19ന് കുവൈത്തില്‍നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.

7. പുറമേരി സ്വദേശി (48)- ജൂണ്‍ 15ന് കുവൈത്തില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.

8. ഇരിങ്ങല്‍ സ്വദേശി (53)- ജൂണ്‍ 15ന് ബഹ്‌റൈനില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.

9. ചങ്ങരോത്ത് സ്വദേശിനി (33)- ജൂണ്‍ 19ന് ഒമാനില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.

10. ഫറോക്ക് സ്വദേശി (21)- ജൂണ്‍ 11ന് ചെന്നൈയില്‍ നിന്ന്  ട്രാവലറില്‍ ഫറോക്കില്‍ എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരിന്നു. കൂടെ വന്നവര്‍ പോസിറ്റീവ് ആയപ്പോള്‍ സ്രവപരിശോധന നടത്തി, പോസിറ്റീവായി. ഇപ്പൊള്‍ എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലാണ്

രോഗമുക്തി നേടിയവര്‍

എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശി (26), നാദാപുരം സ്വദേശി (36), ചോമ്പാല സ്വദേശിനി (ഒരു വയസ്), ചേളന്നൂര്‍ സ്വദേശിനി (22), കണ്ണൂര്‍ സ്വദേശി (44).

ഇതോടെ, ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 206ഉം രോഗമുക്തി നേടിയവര്‍ 95ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 110 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 37 പേര്‍ മെഡിക്കല്‍ കോളേജിലും 67 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്ന് പേര്‍ കണ്ണൂരിലും രണ്ട് പേര്‍ മലപ്പുറത്തും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലുണ്ട്. കൊവിഡ് ബാധിച്ച മൂന്ന് ഇതര ജില്ലക്കാര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഇപ്പോള്‍ ചികിത്സയിലുണ്ട്.

ഇന്ന് 289 സ്രവസാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 10584 സ്രവ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 10251 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 10014 എണ്ണം നെഗറ്റീവ് ആണ്. 333 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. 

Follow Us:
Download App:
  • android
  • ios