കോഴിക്കോട്: കൊവിഡ് മഹാമാരിയുടെ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 10 പ്രദേശങ്ങളാണ് തിങ്കളാഴ്ച കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്റ്റര്‍ പ്രഖ്യാപിച്ചത്. 

താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6-വെഴുപ്പൂര്, വാര്‍ഡ് 10- അണ്ടോണ, വാര്‍ഡ് 14-ചെമ്പ്ര എന്നിവയും ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13-കൊളത്തക്കരയും വാര്‍ഡ് 5-കോറാംന്തിരിയും കണ്ടെയിന്‍മെന്റ് സോണുകളായി  പ്രഖ്യാപിച്ചു.

ചോറോട് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും നരിക്കുനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9-കല്‍കുടുമ്പ്, പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4-ചെറുകുളത്തൂര്‍, വാര്‍ഡ് 5-പരിയങ്ങാട്, കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 ലെ -പടിയകണ്ടി ഭാഗം ഒഴികെയുമാണ് കണ്ടെയിന്‍മെന്റ് സോണുകളായി
പ്രഖ്യാപിച്ചു. 

ജില്ലയിലെ 55 വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വടകര മുന്‍ സിപ്പാലിറ്റിയിലെ വാര്‍ഡുകളായ 5,8,19,27,36,37,38,39,44,45,46,47 കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 3,5,6,8,10,11,15,17,18,19,22, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 2,3,4,5,16 , വേളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 8,9, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 2,4, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 2,5,12,17, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 1,2,16, എന്നിവയെയാണ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്.

നാദാപുരം ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 11,16,17,18,  ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 7,10,11,15, മുക്കം മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളായ  18, 28, പനങ്ങാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 7, 12, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14, ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 16, കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 74, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 എന്നിവയെയും
കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.