നെയ്യാറ്റിൻകര എക്സൈസ് സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. വീടിനോട് ചേർന്ന് വളർത്തിയ നിലയിൽ കണ്ടെത്തിയ ചെടിയ്ക്ക് 102 സെന്റീമീറ്റര്‍ നീളമുണ്ടായിരുന്നു.

തിരുവനന്തപുരം: വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടി എക്‌സൈസ് കണ്ടെടുത്തു. പള്ളിച്ചൽ ഇടയ്‌ക്കോട് സ്വദേശിയായ വേണുവിന്‍റെ (62) വീട്ടുവളപ്പിൽ നിന്നുമാണ് നെയ്യാറ്റിൻകര എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തിയത്. വീടിനോട് ചേർന്ന് വളർത്തിയ നിലയിൽ കണ്ടെത്തിയ ചെടിയ്ക്ക് 102 സെന്റീമീറ്റര്‍ നീളമുണ്ടായിരുന്നു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രശാന്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവ് നട്ടു വളര്‍ത്തിയ കുറ്റത്തിന് വേണുവിനെതിരെ കേസെടുത്തു. വിവരം അറിഞ്ഞ് പരിശോധനയ്ക്കായി എക്സൈസ് സംഘം എത്തിയപ്പോൾ പ്രതി സ്ഥലത്തില്ലാതിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വീട്ടിൽ വേണു മാത്രമാണ് താമസം. കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.