അന്യസംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറിലോറികളിലും മറ്റും ഒളിപ്പിച്ച്  വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. 

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ പത്തുകിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിലായി. മണ്ണാര്‍ക്കാട് സ്വദേശികളായ പൂളോണ മുഹമ്മദലി (37), കലകപ്പാറ മുഹമ്മദ് ശബീര്‍ (28), തിയ്യത്തോളന്‍ അക്ബറലി(31) എന്നിവരെയാണ് ബൈപ്പാസ് റോഡില്‍ വെച്ച് എസ്‌ഐ ബി പ്രമോദും സംഘവും ചേര്‍ന്ന് ബൈക്ക് സഹിതം അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറിലോറികളിലും മറ്റും ഒളിപ്പിച്ച് വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.